Posts

Showing posts from 2025

വീട്

അന്നും ഇന്നും തണുപ്പ് സഹിക്കാൻ പറ്റാത്തൊരാളാണ് ഞാൻ. പണ്ടൊക്കെ  ഡിസംബർ മാസം ആയാൽ  വെളുപ്പാൻ കാലത്തെ തണുപ്പ് പ്രതിരോധിക്കാൻ വേണ്ടി നേരെ ചെന്ന് വിറകടുപ്പിൻ്റെ മുന്നില്‍  ഒറ്റ ഇരിപ്പാണ്. അപ്പോഴേക്കും വീട്ടില്‍ ആരെങ്കിലും നേരത്തെ എണീറ്റു മുറ്റത്തേം പറമ്പിലേം ചവറൊക്കെ അടിച്ചു കൂട്ടിയിട്ടുണ്ടാകും. അന്നൊക്കെ പറമ്പ് നിറച്ച് പ്ലാവുണ്ടായിരുന്നു. നാട്ടില്‍ ആരേലും ഗൾഫിൽ പോകുന്നുണ്ടെങ്കില് ചക്ക വറുത്ത് കൊടുത്തു അയയ്ക്കാനായി അച്ഛമ്മോട് ചക്ക ചോദിച്ച് വരും. പ്ലാവ് മത്രമല്ല പുളിയും മാവും മഞ്ജാടി മരവും ഉഴുന്നുണ്ടിയുമൊക്കെ ചേര്‍ന്ന് കുറെ മരങ്ങളുണ്ടായിരുന്നു പറമ്പില്‍. എല്ലാത്തിന്റെയും ഇല അടിച്ചു കൂട്ടി കൂന ആക്കി ഓരോ സ്ഥലത്തും  ഇട്ടിട്ടുണ്ടാകും. അടുപ്പിന്റെ മൂട്ടീന്ന് ഞാൻ നേരെ എണീറ്റു പോകുന്നത് അതിന്റെ അടുത്തേക്ക് ആകും. ബ്രഷിൻ്റോ ഷിപ്പിൻ്റോ  തീപ്പെട്ടി കൂടും ഒരു പിടി ഓലക്കുടിയും കൈ പിടിക്കും. എന്നിട്ട് ചെന്ന്  ആ ചവറൊക്കെ അങ്ങ് കത്തിയ്ക്കും. അച്ഛാഛനും ഉണ്ടാകും കൂട്ടിന്. കാറ്റത്ത് ചവറു കത്തി ചാരം മേലേക്ക് പറക്കുന്നും നോക്കി ആ ചൂടും കൊണ്ട്‌ ഇരിക്കാൻ എന്തൊരു സുഖമാണെന്നോ. ഓരോന്ന് കത...

ക്രിസ്മസ്

ഡിസംബർ മാസത്തിൽ അച്ഛൻ വീട്ടില്‍ കൊണ്ട്‌ വന്ന് തൂക്കിയിരുന്ന ഒരു ചുവന്ന നക്ഷത്രത്തിന്റെ  ഓര്‍മ്മയാണ് വീട്ടിലെ എന്റെ ക്രിസ്മസ്. പണി കഴിഞ്ഞ് വരും വഴി കാട്ടൂരങ്ങാടീന്ന് അത് വാങ്ങി സൈക്കിൾ കൊട്ടയില്‍ ഇട്ട് കൊണ്ട്‌ വരും. വീട്ടില്‍ വന്ന് അത് നിവർത്തി വീടിന്റെ ഇടത്തേ മൂലയില്‍ കൊളുത്തി ഇടും.  രാത്രിയില്‍ ആ ചുവപ്പ് നക്ഷത്രത്തിന് ശോഭ കൂട്ടാൻ പാകത്തില്‍ അതിന്റെ നടുക്ക് ഒരു സീറോ ബള്‍ബും കൂടി ഉണ്ടാകും. മിക്കവാറും എല്ലാ വര്‍ഷവും അച്ഛൻ ആ സെയിം ഡിസൈനില്‍ ഉള്ള റെഡ് കളർ സ്റ്റാർ മാത്രമേ വാങ്ങാറുള്ളൂ. ആ കളർ എങ്കിലും ഒന്ന് മാറ്റി വാങ്ങാന്‍ പല തവണ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അച്ഛൻ അത് മാത്രമേ വാങ്ങി വരാറുള്ളൂ. പിന്നെ ഞങ്ങള്‍ വലുതായപ്പോളാണ് ആ ചുവപ്പ്  മാറി നക്ഷത്രത്തിന് മറ്റ് കളർ വരാൻ  തുടങ്ങിയത്.  ക്രിസ്മസ് ട്രീയും പുൽക്കൂടുമൊന്നും കെട്ടുന്ന പതിവ് അന്നും ഇല്ല ഇന്നും ഇല്ല. ഒരു തവണ എങ്കിലും ക്രിസ്മസിന് അതൊക്കെ ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. അടുത്ത തവണ ആവട്ടെ അപ്പൊ നോക്കാം എന്ന് പറഞ്ഞു അത് മാറ്റി വെക്കലാണ് പതിവ്. പിന്നെ അന്നൊക്കെ ക്രിസ്മസ്  സമയത്ത്‌ ആരേലും വീട്ടില്‍ വിരുന്ന് വന്ന ...

ആരോ

Image
ശ്യാമ പ്രസാദിനേയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്നാ ഷോട്ട് ഫിലിം കണ്ടു. മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഷോട്ട് ഫിലിം ആണിത്. കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ അസീസ് നെടുമങ്ങാടും ഇതൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കഥ, ക്യാമറ, പശ്ചാത്തല സംഗീതം, ആര്‍ട്ട്, കോസ്റ്റൂം, മെയ്ക്കപ്പ് അങ്ങനെ ആകെ മൊത്തത്തില്‍ നോക്കിയാൽ സംഗതി കൊള്ളാം എന്ന് തോന്നി. ശ്യാമ പ്രസാദ് എന്ന സംവിധായകനിലെ നല്ലൊരു നടനെ കൂടി 'ആരോ'യിലൂടെ കാണാന്‍ കഴിഞ്ഞു. കുറച്ച് നേരത്തെ ഒരു സ്ക്രീൻ പ്രസൻസ് ഉള്ളു എങ്കിലും മഞ്ജു വാര്യാർ തന്നെയാണ് ഇതിലെ സെൻ്റർ ഓഫ് അട്രാക്ഷൻ. സംഗതി ശരിക്കും ഒരു പോയറ്റിക് ഫിക്ഷൻ മോഡിൽ കണ്ടാൽ ഇഷ്ടപ്പെടും.                                    പിന്നെ കുറ്റം പറയുന്നവരോട് ഒന്നേ പറയാനുള്ളൂ എല്ലാവരേയും പ്രീതി പെടുത്തിക്കൊണ്ട് ഒരു കലാ സൃഷ്ടി നിർമ്മിക്കുന്നത് പ്രയാസമാണ്.  ആരും ആരെയും  നിര്‍ബന്ധിച്ചു കാണാനൊന്നും പറയുന്നില്ലല്ലോ. അതുകൊണ്ട്‌ തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് കാണാത...

'ഇൻസൾട്ടാണ് മുരളി ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍വെസ്മെൻ്റെ്'

'ഇൻസൾട്ടാണ് മുരളി ജീവിതത്തിലെ ഏറ്റവും  വലിയ ഇന്‍വെസ്മെൻ്റെ്' എന്നൊരു സിനിമ ഡയലോഗുണ്ട്. അന്നൊക്കെ അത് കേൾക്കുമ്പോൾ വല്യൊരു മോട്ടിവേഷന്‍ ആയിരുന്നു. പക്ഷെ പിന്നീട് ജീവിത്തില്‍ അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്ന് പോകണ്ട വന്നപ്പോ മനസ്സിലായി അപമാനിക്കപ്പെടുന്നതിൻ്റെ  വേദന എത്രമാത്രമാണെന്ന്.  തനിച്ചോ ആൾക്കൂട്ടത്തിലോ ആയിക്കോട്ടെ ഇൻസൾട്ട് ചെയ്യപ്പെടുന്ന ആ ഒരു മൊമൻ്റ് ഉണ്ടല്ലോ ഓര്‍മ്മ മായും വരെ മനസ്സിലങ്ങനെ കിടക്കും. പിന്നീടൊരുപക്ഷേ നമ്മൾ അയാളോട് ക്ഷമിച്ചെന്ന് വരാം. എങ്കിലും മറന്ന് കളയുന്നത് അത്ര എളുപ്പമല്ല...💔

തൃപ്രയാർ ശ്രീരാമ ക്ഷേത്രം

Image
കേരളത്തിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഞങ്ങളുടെ തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം. ഖരാസുരനെ നിഗ്രഹിച്ച ശേഷം ലക്ഷ്മീസമേതനായി നിൽക്കുന്ന ചതുർബാഹുവായ ഭഗവാനാണ് ഇവിടുത്തെ പ്രതിഷ്ഠ.  തൃപ്രയാറപ്പന്‍ എന്നും തൃപ്രയാര്‍ തേവര്‍ എന്നും അറിയപ്പെടുന്ന ആറടിയുള്ള ഇവിടത്തെ പ്രധാന പ്രതിഷ്ഠയ്ക്ക് മറ്റു ശ്രീരാമ വിഗ്രഹങ്ങളില്‍നിന്നു വ്യതാസങ്ങളുമുണ്ട്. തൃപ്രയാര്‍ തേവരുടെ നാലുകൈകളിലൊന്നില്‍ ശംഖും  മറ്റൊന്നില്‍ സുദര്‍ശനവും മൂന്നാമത്തേതില്‍ വില്ലും ഇനിയുള്ളതില്‍ ഒരു മാലയും നമുക്ക് കാണാം. ഗണപതി, ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, ഗോശാല കൃഷ്ണന്‍ എന്നിവരാണ്  ക്ഷേത്രത്തിലെ മറ്റ് ഉപദേവതമാർ. ഇവിടത്തെ ചാത്തന്‍ ഭന്ധാരവും കതിന വെടി വഴിപാടും മീനൂട്ടും ദക്ഷിണാമൂര്‍ത്തിക്കു മുന്‍പിലുള്ള കെടാവിളക്കും വളരെ സവിശേഷമാണ്. കര്‍ക്കിടകത്തിലെ രാമായണ മാസചരണത്തിൻ്റെ ഭാഗമായുള്ള നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നാണ് നമ്മുടെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം. 

ബിഗ് ബോസ്സ് 7

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ റെയ്റ്റിങ് ഉള്ള ഒരു റിയാലിറ്റി ഷോ ആണ് #BiggBoss . ബിഗ് ബോസ്സ് മലയാളത്തിൻ്റെ ആദ്യത്തെ സീസൺ മുതല്‍ക്കു ആ ഷോ കാണുന്ന ഒരാളാണ് ഞാൻ.ഞാൻ മാത്രമല്ല വീട്ടില്‍ എന്റെ ഒന്നാം ക്ലാസ്സുകാരി മോളും ഹസ്ബന്‍ഡും എല്ലാം ഈ ഷോ കാണുന്ന ആളുകൾ ആണ്. ഒരുപാട്‌ പേര്‌ പറയുന്നത് കേൾക്കാം എന്തിനാ ഇങ്ങനെയുള്ള ഷോ ഒക്കെ കണ്ടു സമയം കളയുന്നേ. കുട്ടികള്‍ക്ക് ഒന്നും കാണാന്‍ പറ്റിയ ഷോ അല്ല എന്നൊക്കെ. ഒറ്റ ഉത്തരമേയുള്ളൂ ഇതും നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. അതിലെ ആളുകളില്‍ എന്നേ പോലെയും നിങ്ങളേ പോലെയും നമ്മളില്‍ പലരെയും പോലെയുമുള്ള ആളുകളെ നമുക്ക് കാണാന്‍ കഴിയും. നമുക്കിടയിലും നമ്മുടെ ചുറ്റുപാടുകളിലും  നടക്കുന്നതൊക്ക തന്നെയാണ് അതിന്റെയുള്ളിലും നടക്കുന്നത്. അതുകൊണ്ട്‌ തന്നെ അതിൽ നിന്ന് മാറി നടക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.                       പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ , ഞാൻ ഇത് വരെ കണ്ട സീസണുകളിൽ പൊതുവെ ഏറ്റവും മോശം സീസൺ ഇതാണ് #BiggBossMalayalam7. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പിൽ പാളിച്ച പറ്റിയതെന്നാണ്‌ എനിക്ക് തോ...

ഒരു സ്കൂൾ യാത്ര

Image
ചെറുപ്പം മുതലേ തന്നെ മിക്കവാറും എല്ലാ വര്‍ഷവും സ്കൂൾ ടൂറിന് പോകാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്.ഡിഗ്രീ വരെയും അത് മുടങ്ങിയിട്ടില്ല. പീജിയ്ക്ക് അക്കാദമിയിലെ  യാത്ര സമയത്ത്‌ അച്ഛന്‍ മരിച്ച് ഞാൻ വീട്ടില്‍ ആയിരുന്നു എന്നാണ് ഓര്‍മ്മ.             യാത്ര ചെയ്യാൻ പണ്ട് മുതല്‍ക്കേ ഒരുപാട്‌ ഇഷ്ടമായിരുന്നു. എന്നാൽ വീട്ടില്‍ നിന്ന് അങ്ങനെ ടൂർ ഒന്നും പോകുന്ന പതിവേ ഇല്ല. പിന്നെ പാപ്പന്‍ ഗൾഫിൽ നിന്ന് വന്നാൽ ഒന്ന് കടൽ കാണാന്‍ കൊണ്ട്‌ പോകും അത്ര തന്നെ. പിന്നെ എന്റെ ഓര്‍മ്മ ശരി ആണെങ്കിൽ പണ്ട്‌ പാലക്കാട് മേമേടെ വീട്ടില്‍ നിൽക്കാൻ പോയന്ന് അവിടെത്തെ അമ്മായിമാരുടേം മക്കളുടേം കൂടെ ഞാൻ ഒരു ട്രിപ്പ് പോയിട്ടുണ്ട്. ആ സ്ഥലം എവിടെയാണെന്ന് ഓര്‍മ്മയും ഇല്ല. അത് കൂടാതെ ഒരു തവണ പോട്ടോർ പോയ സമയത്ത്‌ ആശമ്മായിയും മേമയും ഞങ്ങള്‍ പിള്ളേരും ഒക്കെ കൂടി പീച്ചി ഡാം കാണാന്‍ പോയിട്ടുണ്ട്. പിന്നെ ഉള്ളത് ഞങ്ങളുടെ ലൈഫിലെ ഏറ്റവും നല്ലോരു യാത്ര ആയിരുന്നു. Manesh Mohanan മനേഷ് ചേട്ടൻ ആണ് ആ യാത്രയുടെ അമരക്കാരൻ. വീട്ടില്‍ വന്ന അളിയന്മാരിൽ മനസ്സ് കൊണ്ട്‌ നമ്മുടെ അതേ വൈബുള്ള ഒരാളാണ് മനേഷ് ചേട്ടൻ. അളിയ...

നല്ല നേരം

Image
ഉള്ളത് നോക്കിയല്ല ഉള്ളു നോക്കി സ്നേഹിക്കാന്‍ പഠിക്കണം എന്ന് പറഞ്ഞു കൊടുക്കാറുണ്ട് മോളോട്. ഒന്നും സ്ഥിരമല്ലാത്ത ഈ അണ്ഡകടാഹത്തിൽ പോയോൻ വരില്ലെന്നും ചെറിയോൻ വലുതാവില്ലെന്നുമൊന്നും ആര്‍ക്കും ആരെ കുറിച്ചും ഒന്നും പറയാന്‍ പറ്റില്ല. എല്ലാം മാറാനും മറിയാനുമൊക്കെ ചിലപ്പോ ദേ കണ്ണടച്ച് തുറക്കുന്ന നേരം മതിയാകും. അല്ലേലും എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ...എന്നല്ലേ???????? 😎

പോരാളികള്‍

Image
നിങ്ങൾ എന്നാണ് ഏറ്റവും ഒടുവിൽ  മനസ്സ് തുറന്നൊന്ന് ചിരിച്ചത് എന്നോര്‍ക്കുന്നുണ്ടോ?  എല്ലാം മറന്ന് ഒന്ന് സന്തോഷിച്ച ഒരു നേരമെങ്കിലും നിങ്ങൾക്ക് പെട്ടെന്ന് ഓര്‍ത്തെടുക്കാൻ കഴിയുന്നുണ്ടോ? ഉണ്ടെങ്കിൽ തന്നെ അങ്ങനെ എത്ര നല്ല നേരങ്ങളുണ്ട് നിങ്ങളുടേതെന്ന് പറയാന്‍...  പുറമേക്ക് മുഖത്തൊരു ചിരിയും പിടിപ്പിച്ച് നടക്കുന്ന നമ്മളിൽ എത്ര പേർ അകമേ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നുണ്ടാകും... ഉള്ളില്‍ തകർന്ന് തരിപ്പണമായിരിയ്ക്കുമ്പോഴും മനസ്സ് കൊണ്ട്‌ ഇതിന് സാധിക്കുന്ന ചില മനുഷ്യരുണ്ട്... അവരോളം വലിയ പോരാളികള്‍ ഈ ലോകത്ത് വേറെ കാണില്ല...☺️

മീന്‍ കഥ

Image
കുട്ടിക്കാലം മുതൽക്കേ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു സംഗതി ആണ് മീന്‍. മീന്‍ കറി ആയാലും ഫ്രൈ ആയാലും നഹീന്ന് പറഞ്ഞ നഹി... പണ്ടൊക്കെ എല്ലാം കഴിച്ച് പഠിക്കണം എന്നും പറഞ്ഞോണ്ട് അമ്മ എന്നെ ചീത്ത പറയും. എന്നെ മാത്രമല്ല അനിയനേം. അവനും മീന്‍ തീരെ ഇഷ്ടമല്ല. മീന്‍ നന്നാക്കുന്ന മണം വന്ന തന്നെ ഞങ്ങള്‍ക്ക് രണ്ട് പേർക്കും എന്തോ പോലെ ആണ്. അമ്മ ചീത്ത പറഞ്ഞു പറഞ്ഞാണെന്ന് തോന്നുന്നു ഞാൻ ലാസ്റ്റ് ചെമ്മീന്‍ കഴിച്ച് ശീലിച്ചു. അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മീന്‍. അനിയന്‍ ദേ ഇപ്പഴും മീന്‍ കഴിക്കില്ല. അവന്‍ ഇന്നേ വരെ അതിന്റെ രുചി എന്താന്ന് പോലും നോക്കിയിട്ടില്ല.                   ഇനി മീന്‍ വിരോധി ആയ ഞാൻ എങ്ങനെ മീനിനോട് സിങ്കായി എന്നതിലേക്ക് വരാം. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല. എന്റെ ഹോസ്റ്റൽ ജീവിത കാലത്ത് ഗതികേട് കൊണ്ട് കഴിച്ച് തുടങ്ങിയതാ. അവിടെ ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം മീന്‍ ആയിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ. ഒരു ദിവസം ചിക്കനും ഉണ്ടായിരുന്നു. ആദ്യം പറഞ്ഞ മീന്‍ ഉള്ള ഈ മൂന്ന്‌ ദിവസം ചോറു കഴിക്കുന്നത് എനിക്ക് വല്യ ടാസ്ക് ആയിരുന്നു. കാരണം അതിന്റെ കൂ...

നാം നടന്ന കാലം

Image
വന്ന വഴികളിലെല്ലാം കണ്ട മനുഷ്യരെ ഓര്‍ത്തു വെച്ചിട്ടുണ്ട്...വീണപ്പോ താങ്ങായവരെയും... കൈ തന്ന്‌ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചവരേയും... കളിയാക്കി കണ്ണ് നിറപ്പിച്ചവരേയും... പിന്നില്‍ നിന്ന് കുത്തിയവരെയും...എല്ലാം ഓര്‍ത്തു വെച്ചിട്ടുണ്ട്...ഒന്നും മറക്കില്ല 😊

ജീവിതം പലർക്കും പലതാണ്

Image
നമുക്കെങ്ങനെയാണ് മറ്റൊരാളെ ജഡ്ജ് ചെയ്യാൻ കഴിയുക? അല്ലെങ്കിൽ തന്നെ അയാൾ കടന്ന് പോകുന്ന സാഹചര്യങ്ങളെയും മാനസികാവസ്ഥകളെയും അനുഭവിയ്ക്കുന്ന ആകുലതകളെയും കുറിച്ച് നമുക്കെന്തറിയാം? ഒരുപക്ഷേ അയാളുടെ സ്ഥാനത്ത്  നമ്മളാണത് ഫേസ് ചെയ്യുന്നത് എങ്കിൽ അന്നേരം നമ്മൾ അവരെ വിധിച്ചത് പോലെ ഒന്നും നമുക്കും ചെയ്യാൻ പറ്റിയെന്ന് വരില്ല.നിനക്ക് അപ്പോ അങ്ങനെ ചെയത് കൂടെ ഇങ്ങനെ ചെയത് കൂടെ എന്നൊക്കെ പറയുന്ന ആളുകൾക്ക് അറിയോ, കേട്ട് നില്‍ക്കുന്ന ആ മനുഷ്യന്‍ അയാളുടെ മുന്നില്‍ വന്ന എല്ലാ സാധ്യതകളുടേയും നടുക്ക്  ഒന്നും ചെയ്യാൻ പറ്റാത്ത വിധം നിസ്സഹായനായി നിക്കുന്നതാകുമെന്ന്. അങ്ങനെ ഉള്ള ആ മനുഷ്യൻ്റെ സങ്കടങ്ങളുടെ ആഴം അയാളേക്കാൾ നന്നായി മറ്റാർക്കും അളക്കാൻ കഴിയില്ല. പുറത്ത്‌ ഇരുന്ന് കമ്മൻ്ററി പറയുന്ന മനുഷ്യരേ, നിങ്ങൾ ഒന്നോര്‍ക്കണം.... ജീവിതം ഓരോരുത്തര്‍ക്കും ഓരോന്നാണ് 🙏

ഒരു കുടയും ഞങ്ങടെ കുഞ്ഞി പെണ്ണും

Image
ഞങ്ങളെ സംബന്ധിച്ചിടത്തോളം സെപ്റ്റംബർ മാസം പകുതി മുതല്‍ക്കു ഇങ്ങോട്ടേക്ക് വളരെ മോശം സമയത്തിലൂടെ ആയിരുന്നു ഞങ്ങള്‍ കടന്ന് പോയത്. പകൽ സമയത്ത് എല്ലാം ഉഷാര്‍ ആയിരുന്ന മോള് രാത്രി ഉറങ്ങാൻ കിടത്തിയാൽ ഒരു തരി പോലും ഉറങ്ങില്ല..വല്ലാതെ വാശി പിടിച്ചു കരയും. പുലര്‍ച്ചെ വരെ ഇത് തുടരും. ഈ സമയത്തൊന്നും അച്ഛൻ വീട്ടില്‍ ഇല്ല. ജോലി സ്ഥലത്ത്‌ റിനോവേഷൻ നടക്കുന്നത് കൊണ്ട്‌ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അതോണ്ട് തന്നെ ഞാനും മോളും മാത്രമേ ഉള്ളൂ. അമ്മ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറഞ്ഞാണ് കരച്ചില്‍. ഇടക്ക് പറയും എനിക്ക് കണ്ണ് വേദനിക്കുന്നു തല വേദന എടുക്കുന്നു അങ്ങനെ അങ്ങെനെ കുറെ അസ്വസ്ഥതകൾ. ഒടുക്കം  ഇതിങ്ങനെ തുടരുന്നത് കണ്ടപ്പൊ അവളുടെ ഡോക്ടർ ആൻ്റീനെ കണ്ടു കാര്യം പറഞ്ഞു. അവള്‍ക്ക് അങ്ങനെ വല്യ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. അച്ഛൻ ഇല്ലാത്തത് കൊണ്ട്‌ ആവും. ഇതിന്റെ ഇടയില്‍ ആണ് അച്ഛമ്മ പോയത്. അതും കുഞ്ഞിന്റെ മനസ്സിൽ ഉണ്ടാകും. അവള്‍ക്ക് പെട്ടന്ന് ഒറ്റക്ക് ആയത് പോലെ തോന്നി കാണും അതാവും എന്ന് ഞാനും കരുതി. ഇതിന്റെ ഇടയില്‍ ഇടിവെട്ടും മഴയും ഒക്കെ വന്നപ്പോ രാത്രി തന്നെ നിൽക്കാൻ ഒന്നും കൂടി പേടി ആയി. അങ്ങനെ രണ്ട് ദിവ...

കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം

Image
ഉള്ളില്‍ കള്ളമില്ലാത്ത കുട്ടിക്കാലത്തോളം മനോഹരമായൊരു കാലമില്ല. ഒന്നിനെ കുറിച്ചും ആധികളില്ലാത്ത ആ നല്ല നേരങ്ങളുടെ ഓര്‍മ്മക്കൾക്ക് വല്ലാത്തൊരു കുളിരാണ്. കടന്ന് പോകുന്ന ആവലാതികളെ അലിയിച്ചു കളയാൻ പോന്ന എന്തോ ഒന്ന് ആ ഓർമ്മകളിലുണ്ട്. നമ്മളെ നമ്മളായി രൂപപ്പെടുത്തിയ കുറെ നല്ല മനുഷ്യരും ഇടങ്ങളും അനുഭവങ്ങളും സന്തോഷങ്ങളുമെല്ലാം ഉള്ള ആ ഭൂതകാലത്തിലേക്കോടി  മറയാൻ കൊതിയാവുന്നുണ്ട്. എന്ത് ചെയ്യാൻ ആ നേരം അവിടെ കഴിഞ്ഞു പോയില്ലേ. ഒന്ന് കൂടി ഒന്ന് ടൈം ട്രാവല്‍ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലേ?

അമ്മയോർമ്മകൾ

Image
അമ്മ ഇല്ലായ്മയുടെ കഠിനകഠോരമായ ഏഴാം വർഷമാണ്. കൂടെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അമ്മയോളം അമ്മ മാത്രമേയുള്ളൂ... അമ്മ പോയതോടെയാണ് വീടും ഞങ്ങളും ശൂന്യമായി പോയത്. പിന്നീട് അങ്ങോട്ടൊന്നും പഴയ പോലായായിരുന്നില്ല..... ഏത്‌ വേനലിലും അമ്മയൊരു തണലായിരുന്നെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയത്‌ അവിടം മുതല്‍ക്കായിരുന്നു.                   മക്കളെ ഒരുപാട്‌ പുന്നാരിച്ച് വളർത്തിയ ഒരമ്മയായിരുന്നില്ല. എല്ലാ കാര്യത്തിലും അത്യാവശ്യം കാർക്കശ്യം കാണിച്ചിരുന്ന അസാമാന്യ ധൈര്യമുള്ള... എന്തും മുന്നില്‍ നിന്ന് ചെയ്യാൻ കരുത്തുള്ള... ആര്‍ക്കും എന്തും ചെയ്യാന്‍ മനസ്സുള്ള ഒരാൾ... അതായിരുന്നു ഞാൻ മനസ്സിലാക്കിയ  അമ്മ... ഒരുപാട്‌ പഠിച്ചിട്ടൊന്നുമില്ലെങ്കിലും  വിദ്യാഭ്യാസത്തിന്റെ വിലയറിയുന്ന ആളായിരുന്നു. അതുകൊണ്ട്‌ തന്നെ എന്റെ പഠനത്തിലും എന്നിലും എന്നെക്കാൾ പ്രതീക്ഷകളുണ്ടായിരുന്നു അമ്മക്ക്.  പൈസയുടെ ബുദ്ധിമുട്ടുകൾ എന്ത് തന്നെ വന്നാലും എന്റെ എഴുത്ത്, വായന, പഠനം ഇതിനോട്‌ ഒന്നും നോ പറയാതെ കൂടെ നിന്നിട്ടുണ്ട്.ആ പ്രതീക്ഷയ്ക്കൊത്ത് എവിടെയും എത്താനോ എന്തേലും നേടാനോ ഒന്നും എനി...

വീട്

Image
യാത്രകൾക്കെല്ലാമൊടുവിൽ കയറി ചെല്ലാന്‍ ഏറെ പ്രിയപ്പെട്ടൊരിടമേ ഉണ്ടായിരുന്നുള്ളൂ അത് വീടാണ്. അച്ഛാഛനും അച്ഛമ്മയുമൊക്കെ  ചേര്‍ന്നുണ്ടാക്കിയ ഓടിട്ട ഈ മണ്ണ് വീട്ടിലായിരുന്നു ഞാൻ വളര്‍ന്നത്. ജനിച്ച് 28 ദിവസം കഴിഞ്ഞപ്പോ തന്നെ ചാണകം മെഴുകിയ അകത്തളങ്ങളുള്ള അമ്മ വീട്ടില്‍ നിന്നും അച്ഛമ്മ എന്നെ ഇവിടേക്ക് കൊണ്ട്‌ വന്നു. അന്നൊക്കെ എന്റെ അമ്മ വീട്ടില്‍ സൗകര്യങ്ങള്‍ തീരെ കുറവായിരുന്നു. അന്ന് മുതൽ ഇന്ന് വരെയും ഇതാണ് എന്റെ ലോകം. മൂന്ന് കുഞ്ഞ് മുറികളും ഒരു കൊച്ചു അടുക്കളയും സ്റ്റോര്‍ റൂമും ചെറിയ ഹാളും ഉള്ള ഈ വീട്ടിലായിരുന്നു അച്ഛനും അമ്മയും ഞാനും അനിയനും അച്ഛമ്മയും അച്ഛാഛനും പാപ്പനും മേമയും അവരുടെ മകനും താമസിച്ചിരുന്നത്. അവധിക്ക് രണ്ട് അമ്മായിമാരും അവരുടെ മക്കളും കൂടി വരും. പരാതികളൊന്നും കൂടാതെ ഇത്രയും പേര്‍ കഴിഞ്ഞിരുന്ന ഈ വീട് അന്നൊക്കെ ഒരു സ്വര്‍ഗമായിരുന്നെന്ന തിരിച്ചറിവ് വരാൻ കാലം കുറെ കഴിയേണ്ടി വന്നു. അല്ലേലും കടന്ന് പോകും വരെ നമുക്കറിയില്ല ആ നിമിഷത്തിൻ്റെ ഭംഗിയെന്തായിരുവെന്ന്.              സ്ക്കൂൾ കാലത്ത് എന്റെ വീടൊരു ടെറസ് വീടാണെന്നും പറഞ്ഞ്‌ കൂട്ടുകാരോടൊക്കെ...

ഷെയ്ക്കോർമ്മ

Image
പണ്ടൊക്കെ അച്ഛൻ എന്നെ സൈക്കിളിൽ കാട്ടൂര് കൊണ്ട്‌ പോകാറുണ്ട്. പുതിയ ചെരുപ്പ് വാങ്ങി തരാനോ  സ്കൂൾ തുറക്കുന്ന സമയമാണെങ്കിൽ ബാഗ് വാങ്ങാനോ  വേണ്ടിയാണ് ആ യാത്ര. അന്ന് ചെരുപ്പൊക്കെ പൊട്ടിയ വല്യ സന്തോഷമാണ് അത് വാങ്ങാന്‍ കാട്ടൂര്‍ക്ക് പോകാലോന്നോർത്ത്. കാര്യം വേറൊന്നുമല്ല അങ്ങനെ പോകുന്ന അന്ന് അച്ഛൻ അവിടെത്തെ സുഹൈൽ ഹോട്ടലിൽ കൊണ്ട്‌ പോകും. എന്നിട്ട് അവിടെന്നു പൊറോട്ടയും ഇറച്ചി കറിയും വാങ്ങി തരും. ഞാനത് കഴിച്ച് കഴിയുന്നത് വരെ അച്ഛൻ ഒരു ചായ കുടിച്ചങ്ങനെ ഇരിക്കും. അന്നേരം എരിവ് സഹിക്കാൻ വയ്യാന്നും പറഞ്ഞ്‌ ചൂട് ചായയ്ക്ക് പകരം അച്ഛനെ കൊണ്ട്‌ ഞാനൊരു കൊക്കക്കോള വാങ്ങിപ്പിക്കും. സോഡ സർബത്തും ജീരക സോഡയും മാത്രം കുടിച്ച് പരിചയമുള്ള എനിക്കൊക്കെ അന്നത്തെ ആ കോള കിട്ടുമ്പോ വല്യ സന്തോഷമാണ്. മുഴുവൻ കുടിക്കാതെ പാതി വീട്ടില്‍ കൊണ്ട്‌ വരും. അതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ സോഫ്റ്റ് ഡ്രിങ്ക് എന്ന് പറയാം.                        പിന്നെ പ്ലസ് ടു പഠിക്കുന്ന കാലത്താണു ഷേയ്ക്കിനെ കുറിച്ചൊക്കെ കേള്‍ക്കുന്നത് തന്നെ . കാട്ടൂര്‍ മുനപ്പിൽ ബേക്കറിയുടെ ഉള്ളില്‍ ...

ഇലഞ്ഞി

Image
പാർക്കാനാളില്ലാത്ത വീട്ട് മുറ്റത്ത് ഭ്രാന്തമായൊരിലഞ്ഞി കയ്ച്ച് കിടപ്പുണ്ട് കായ്ച്ചു കാണാന്‍ കൊതിച്ചവരാരും അത് കാണാന്‍ കാത്തു നിന്നില്ല പഴുത്ത് വീണ കായ് പെറുക്കാനൊരാളു പോലും ഓടി വരാനുമില്ല... എന്നിട്ടും നീ എന്തിന് കായ്ച്ചു???

അതിജീവനം

Image
പഴയ വി.സി.ആർ കാസറ്റ് പോലെ ജീവിത്തില്‍,ചില സമയങ്ങളില്‍ സ്റ്റക്കായ് പോയിട്ടുണ്ട്. അടുത്തതെന്ത്? എന്നതൊരു വല്ലാത്ത ചോദ്യമാണ്. ചിലപ്പോ മുന്നില്‍ ഒരുപാട്‌ ഓപ്ഷൻ കണ്ടെന്നും ഇല്ലെന്നും വരും. പതിയേ ഒന്ന് കൂടി എടുത്ത് പൊടി തുടച്ച് വെച്ച് ഓടിച്ചു നോക്കും. അപ്പൊ ചിലപ്പോ കുറച്ച് കൂടി മുന്നോട്ട് പോകാൻ പറ്റിയെന്ന് വരും.ആ കുറച്ചിനിടയിൽ പിന്നേയും സെല്വൂഷ്യൻസ് കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അങ്ങനെയങ്ങനെ കുറച്ച് കുറച്ചായി നിരങ്ങി നീങ്ങും. വഴിയില്‍ ഇടക്കിടയ്ക്ക് ഈ യാത്ര മതിയാക്കി മടങ്ങാം എന്നും പറഞ്ഞ്‌ മടുപ്പ് മുറവിളി കൂട്ടും. വഴികള്‍ക്ക് നീളമേറുന്നതായി തോന്നും. അന്ന് അവിടെ അവസാനിപ്പിച്ചിരുന്നെങ്കിൽ  പിന്നീട് വന്നതൊന്നും ആസ്വദിക്കാന്‍ കഴിയാതെ പോയേനെ...  കഠിനകഠോരമായ ഈ അണ്ഡകടാഹത്തിൽ  ഏറെ കുറെയെല്ലാം ഇങ്ങനൊക്കെ തന്നെയാണ്‌... അതിജീവിച്ച് മുന്നോട്ട് പോയാൽ മാത്രം കാണാന്‍ കഴിയുന്നൊരു  പറുദീസയുണ്ട് എല്ലാവരുടെയും ജീവിത്തില്‍...👣

ഡയറി ഓർമ്മകൾ

Image
ഓര്‍മ്മ ശരിയാണെങ്കിൽ പത്താം ക്ലാസ് മുതല്‍ക്കേ ഡയറി എഴുതുന്നൊരു പതിവെനിയ്ക്കുണ്ടായിരുന്നു. പണ്ട്‌ അച്ഛന്റെ തടി മേശയിൽ The Week ൻ്റെയോ മാതൃഭൂമിയുടേയോ ഒക്കെ ഡയറികൾ ഞാൻ കണ്ടിട്ടുണ്ട്. രാത്രി അച്ഛൻ അതിലെന്തൊക്കെയോ കുത്തി കുറിച്ച് എഴുതി വെക്കുന്നതും കണ്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും സൂക്ഷിച്ച് അടുക്കും ചിട്ടയുമായി എടുത്ത് വെക്കുന്ന ആളായിരുന്നു അച്ഛൻ. അതോണ്ട് തന്നെ അച്ഛന്റെ ആ ഡയറിയില്‍ കുറെ എന്തൊക്കെയോ കടലാസ്സു കഷ്ണങ്ങളും മറ്റുമൊക്കെ വെച്ചിട്ടുണ്ടാകും.അച്ഛനതിൽ എഴുതി കൂട്ടുന്നത് എന്താണെന്ന് അറിയാൻ വലിയ കൗതുകമായിരുന്നു.  ആളാണെങ്കിൽ ആ തടി മേശയിൽ അത് എടുത്ത് വെച്ച് പൂട്ടും. പ്രിയപ്പെട്ട പലതും അച്ഛൻ അതിലാണ് സൂക്ഷിച്ചു വെച്ചിരുന്നത്. കടയില്‍ നിന്ന് ഡയറി വാങ്ങുന്ന പതിവ് അച്ഛനില്ല. നവംബർ മാസമാകുമ്പോൾ പത്രക്കാരൻ ചേട്ടനോട് അച്ഛൻ പറയും രണ്ട് മാതൃഭൂമി കലണ്ടറും ഒരു ഡയറിയും വേണംന്ന്. വീട്ടില്‍ വരുത്തിയിരുന്ന പത്രം, മനോരമ ആയിരുന്നെങ്കിലും കലണ്ടറും ഡയറിയുമൊക്കെ മാതൃഭൂമിയുടേത് തന്നെ വേണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. എഴുതി തീര്‍ത്ത ഡയറികൾ അച്ഛൻ സൂക്ഷിച്ചു വെച്ച് കണ്ടിട്ടില്ല. അത് പിന്നീട് പറമ്പില്‍ കൊണ്...

ഒരു പുട്ട് കഥ

Image
"അമ്മേ, ടീച്ചർ ഇന്ന് എന്നേം ആരോൺനേം വഴക്ക് പറഞ്ഞു. "  എന്തിന്? "ക്ലാസ്സിലിരുന്ന് ഞങ്ങള്‍ പുട്ട് ഉണ്ടാക്കിയതിന്. " പുട്ടോ???? ങ്ഹാ,എപ്പഴും എപ്പഴും ഒടിയാതിരിയ്ക്കാൻ അച്ഛൻ ഇന്നലെ സ്റ്റീലിന്റെ ഒരു സ്കെയില് കൊണ്ട്‌ വന്നില്ലേ അത് കൊണ്ട്‌ ഞങ്ങള്‍ ഡെസ്കിലിട്ട് ചുരണ്ടി പൊടി എടുത്ത്. എന്നിട്ടോ??? " ആരോൺൻ്റേല് മൂട്ടില് മുനയിട്ട് കൊടുക്കുന്ന പെൻസിൽ ഉണ്ട്. അതില് ഞങ്ങൾ ആ ഡെസ്ക് പൊടി അങ്ങോട്ട് ഇട്ട് കൊടുത്തു. തേങ്ങ കിട്ടാൻ ഇല്ലാന്ന് അമ്മ ഇന്നാള് പറഞ്ഞില്ലേ അതോണ്ട് ഞങ്ങള് നാളികേരം ഇട്ടില്ലാട്ടാ.." അടിപൊളി, അല്ല നിങ്ങൾ അപ്പൊ ഏത് ബെഞ്ചിലാ ഇരിക്കണേ? "ഫസ്റ്റ് ബെഞ്ചില്"  ആ പഷ്ട്!!!  ഒന്നാം ബഞ്ചിലൊന്നാമതിരിരുന്നണോ ഉണ്ണ്യേ പുട്ട് ചുട്ട് കളിക്കണേ? " ഇല്ല്യമ്മേ, ഇനി ഞങ്ങള് പുട്ട് ഉണ്ടാക്കണില്ല." ഗുഡ് ഗേള്‍. " എനിക്കും ആരോൺനും പുട്ട് അത്ര ഇഷ്ടം ആയില്ല. അതോണ്ടിനി പിസ്സ വല്ലതും ട്രൈ ചെയ്തു നോക്കണം." എന്റെ ശിവനെ 🙄🙄🙄

അടയാളങ്ങൾ

Image
അച്ഛനും അമ്മയ്ക്കും ഒപ്പം വിരലിലെണ്ണാവുന്ന ഫോട്ടോകള്‍ മാത്രമേ എന്റെ കൈയിൽ ഉള്ളൂ. അവരുടെ ഒറ്റയ്ക്കുള്ള ഫോട്ടോകളും  വളരേ കുറച്ച് മാത്രമേ കാണൂ. രണ്ടുപേരും അങ്ങനെ ഫോട്ടോസ് ഒക്കെ എടുക്കാൻ ഇഷ്ടമുള്ള ആളുകളുമായിരുന്നില്ല. വീട്ടില്‍ പഴയ കുറെ ആൽബങ്ങളുണ്ടായിരുന്നു. അതിൽ അവരുടെ കല്യാണ ഫോട്ടോസും  മറ്റും കണ്ടിട്ടുണ്ടെന്നല്ലാതെ ഞങ്ങൾ ഒന്നിച്ച് നിന്ന് അങ്ങനെ അധികം ഫോട്ടോകള്‍ ഒന്നുമില്ല. ഇനി ഉണ്ടെങ്കിൽ തന്നെയും അത് വല്ല ബന്ധുക്കളുടേയും കല്യാണ ആൽബങ്ങളിലെങ്ങാനും ആകും. അന്നൊക്കെ ഞാനും അനിയനും ചെറുതായത് കൊണ്ട്‌ അതൊക്കെ അങ്ങനെ ഒരു ഓര്‍മ്മയ്ക്ക് സൂക്ഷിച്ച് വെക്കണം എന്ന് തോന്നിയതുമില്ല. പിന്നെയൊരെണ്ണമുള്ളത് അച്ഛന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിന് ഞങ്ങളുടെ ഒരു ഫാമിലി ഫോട്ടോ എടുത്തതാണ്. അന്നത് എടുത്തത് ഞങ്ങളുടെ ബന്ധു കൂടിയായ കൃഷ്ണേട്ടനാണ്. അന്ന് പ്ലസ് വണ്ണിലോ മറ്റോ പഠിയ്ക്കാണ് ഞാൻ. ആ ഫോട്ടോയിൽ ഞങ്ങളെ നാലുപേരെയും കാണാന്‍ നല്ല രസമുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ പിന്നീട് എപ്പഴോ അതിലെ കല്യാണ പെണ്ണിനെ ഒഴിവാക്കി ഞാൻ അതിന്റെ ഒരു കോപ്പി കൃഷ്ണേട്ടനോട് പറഞ്ഞ്‌ മെയിലിലേക്ക് വാങ്ങിച്ചു. ഒരെ...

ആദ്യത്തെ ഫോൺ

ജനിച്ചതും വളര്‍ന്നതുമൊക്കെ ഒരു ഇടത്തരം കുടുംബത്തിലായതോണ്ട് തന്നെ  ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഉടനടി ഒന്നും സാധിച്ചതായി ഓര്‍മയിലില്ല.  എന്ന് കരുതി ഒന്നും നടക്കാതെയും ഇരുന്നിട്ടില്ല. പണ്ട്‌ ടച്ച് ഫോൺ ഒക്കെ ഇറങ്ങിയ സമയത്ത്, ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചൊരു കാര്യം അതൊരെണ്ണം വാങ്ങണമെന്നതായിരുന്നു. അന്നൊക്കെ ലാന്‍ഡ് ഫോണുകളുടെ കാലമാണ്. മേമേടേം പ്രമിളേച്ചീടേം ഒക്കെ വീടുകളിൽ അന്ന് ലാന്‍ഡ് ഫോൺ ഉണ്ടായിരുന്നു. അതിന്റെയൊക്കെ നമ്പർ ഇപ്പഴും ഓര്‍മ്മയിലുണ്ട്. പിന്നെ ഇടക്ക് പാപ്പന്‍ ഗൾഫിൽ നിന്ന് വരുന്ന സയയത്താണ്‌ Nokia, Sony Ericsson ഇതിൻ്റെയൊക്കെ കീപാഡ് ഫോണുകൾ കൊണ്ട് വന്ന് കണ്ടിട്ടുള്ളത്. ടച്ച് ഫോൺ ഒന്നും അങ്ങനെ ആരുടെയും കൈയിൽ കണ്ടിട്ട് പോലുമില്ല. അന്നൊക്കെ അതിന്റെ ഉപയോഗമൊന്നും വലിയ വശമില്ല. എന്നാലും അത് കാണുന്നത് തന്നെ വല്യ കൗതുകമായിരുന്നു. ടച്ച് ഫോൺ ഒക്കെ വാങ്ങാൻ കുറെ കാശ് വേണം.  അതോണ്ട് തന്നെ നമ്മളെ വീട്ടില്‍ അതൊന്നും വാങ്ങൽ ഉണ്ടാവില്ലാന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു. അന്നൊക്കെ മലയാള മനോരമ പത്രത്തില്‍ Samsung Galaxy  ഫോണുകളുടെ പരസ്യങ്ങൾ കാണുമ്പോ അതിലെ ഫോണിന്റെ പടം വെട്ടി എടുത...