Posts

Showing posts from 2020

ഒരു സ്കൂൾ നൊസ്റ്റു... ❤️

Image
കഴിഞ്ഞ ദിവസം ആഹി മോള് ഫോട്ടോ എടുക്കാന്‍ നേരത്ത് ദേ ഇങ്ങനെ ഇരുന്ന് തന്ന്‌... സാധാരണഗതിയില്‍ ഒരു ഫോട്ടോ കിട്ടാൻ പണി കുറെ പെടേണ്ടി വരാറാണ് പതിവ്... ഇത്തവണ എന്തോ സിംപിൾ ആയി കാര്യം നടന്നു... എടുത്ത ഫോട്ടോ ഒന്നുകൂടി ഫോൺ ഗ്യാലറിയില് നോക്കിയപ്പോ പണ്ട് സ്കൂളില്‍ ക്ലാസ് ഫോട്ടോക്ക് ഇങ്ങനെ പോസ് ചെയ്തു ഇരുന്നത് ഓര്‍മ വന്നു...അന്നത്തെ ദിവസം  മുടി എല്ലാം രണ്ട്‌ വശത്തും പിന്നി കെട്ടി... യൂണിഫോം എല്ലാം തേച്ച് മിനുക്കി... കണ്ണ് എഴുതി.... പൊട്ടും കുറിയും തൊട്ട്... പല്ല് അധികം പുറത്ത്‌ കാണിക്കാത്ത വിധം പയ്യെ പുഞ്ചിരിച്ച്...ഏറ്റവും അടുത്ത കൂട്ടുകാരുടെ കൂടെ ഇരുന്നു ഫോട്ടോ എടുക്കാന്‍ തിടുക്കം കാട്ടിയിരുന്ന സ്കൂൾകാല നൊസ്റ്റു...😍 പിന്നെ,പണ്ടേ പൊക്കമില്ലായ്മ ഒപ്പമുണ്ടായിരുന്നത് കൊണ്ട്‌ മിക്കവാറും എല്ലാ ക്ലാസ് ഫോട്ടോകളിലും ആദ്യത്തെ നിരയില്‍ തന്നെ ആയിരുന്നു സ്ഥാനം...☺️ ഫോട്ടോഗ്രാഫര്‍ ചേട്ടൻ അത് എടുത്ത് പോയ് കഴിഞ്ഞാല്‍ ഫോട്ടോ കിട്ടുന്നത് വരെ ടെന്‍ഷനാണ്.. ഫോട്ടോയിൽ ഇനി കണ്ണ് എങ്ങാനും അടച്ചിട്ടാണോ എന്നൊന്നും അറിയില്ലല്ലോ.. ഇന്നത്തെ പോലെ ഫോട്ടോ എടുത്ത ഉടനെ നമുക്ക് കാണിച്ച് തരുന്ന പരിപാടി ഒന്നും അന്ന് ഇല്ല... ക്ല...

അമ്മ

അമ്മയോർമ്മകൾക്ക് ശ്രാദ്ധമൂട്ടാണ് ഇന്ന്...രണ്ട്‌ വർഷങ്ങൾ പാഞ്ഞ്‌ പോയതറിഞ്ഞില്ല...ഇപ്പോഴും ഓര്‍ക്കാനും പറയാനും അമ്മ ബാക്കി  വെച്ച പലതും കൊണ്ട്‌ സജീവമാണ്  വീടും പറമ്പുമെല്ലാം... കഴിഞ്ഞ ദിവസം കൂടി കിണറ്റിൻ കരയിലെ പൂവൻ വാഴക്കുല വെട്ടി എടുത്തപ്പോഴും ജാതിക്ക പറിച്ചെടുത്തപ്പോഴും മുത്തി അമ്മാമ നമ്മടെ കുഞ്ഞി പെണ്ണിനോട് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.. "നിന്റെ ഉഷമ്മാമ്മ വെച്ച് ഉണ്ടാക്കിയതാ ഇതൊക്കെ" എന്ന്...  പിന്നെ  അമ്മ നട്ട ഗണപതി നാരകത്തില്‍ ഇത്തവണ കുറെ നാരങ്ങ കായ്ച്ചിട്ടുണ്ട്... സീതപ്പഴവും ഒരുപാട് ഉണ്ടായി... കുഞ്ഞി പെണ്ണ് അത് കണ്ട് 'കായ', ചക്ക' എന്നൊക്കെ പറഞ്ഞു പഠിച്ചു...ടാങ്കിലെ മീനുകള്‍ എല്ലാം ഉഷാര്‍ ആണ്‌...അമ്മക്ക് ഏറെ ഇഷ്ടമുള്ള സ്വര്‍ണ്ണ നിറങ്ങളിൽ കുഞ്ഞു മീനുകള്‍ ഒരുപാട് ഉണ്ടായിട്ട് ഉണ്ട്... അവൾക്ക് ഏത് നേരവും മീമീനെ കാണാന്‍ പോക്കാണ്...അമ്മയുടെ നോട്ടമില്ലാതായതോടെ മഞ്ഞളും കൂവയുമെല്ലാം ഏറെ കുറെ നശിച്ച മട്ടായി...  ങ്ങ്ഹാ, പിന്നെ പലരും പറയുന്നുണ്ട് കുഞ്ഞി പെണ്ണിനെ ഇപ്പൊ കാണാന്‍ ഉഷമ്മയെ പോലുണ്ടെന്ന്...ഇടക്ക് അവളെന്നെ 'അമ്മേന്ന്' വിളിക്കുമ്പോ തിരിച്ച് അവളോട് 'എ...
പലർക്കും പ്രെഗ്നൻസി കാലം എന്നത് ഏറ്റവും സന്തോഷം നിറഞ്ഞ ഒന്നായിരിക്കും.. ഇഷ്ടങ്ങളുടെ ലിസ്റ്റുകള്‍ ഒന്നൊന്നായി നിറവേറ്റി തരാന്‍ പ്രിയപ്പെട്ടവര്‍ മത്സരിക്കുന്ന ഒരു സമയമാണത്.. ഇഷ്ടപ്പെട്ട ഭക്ഷണം.. പുസ്തകം...കുഞ്ഞു യാത്രകള്‍... പാട്ടുകൾ... അങ്ങനെ അങ്ങനെ  ഇഷ്ടാനുസരണം ഒരുപാട്‌ ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടുന്ന ആ പത്ത് മാസക്കാലം ശെരിക്കും വല്ലാത്തൊരു അനുഭവം തന്നെയാണത്. എന്നാൽ ചിലര്‍ക്ക് എങ്കിലും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാലമായിരിക്കും അത്.. എന്റെ പ്രെഗ്നൻസി കാലത്തെ ഏറ്റവും ഭീകരമാക്കിയത് എന്റെ ശർദ്ധി തന്നെ ആയിരുന്നു...വാള് വെപ്പ് എന്ന് പറഞ്ഞാല്‍ അമ്മാതിരി വാള് വെപ്പ് ആയിരുന്നു...ആദ്യത്തെ സ്കാനിങ് ന് പോയിട്ട് ഞാൻ കുറെ കരഞ്ഞ കാര്യം ആണ് ആദ്യം ഓർമ്മ വരുന്നത്‌.. വെള്ളം നല്ല പോലെ കുടിച്ച മാത്രേ കാര്യമുള്ളൂന്നും പറഞ്ഞിട്ട്  കുടിച്ച വെള്ളമത്രയും അതിന്റെ ഇരട്ടി ആയി ശർദ്ധിച്ച് ശർദ്ധിച്ച് ഒടുക്കം അരുണ്‍ന്റെയും മേമേടെം അടുത്ത് ഇരുന്നു കരച്ചില്‍ ആയി ഞാൻ... അന്ന് ആ ഡോക്ടർ പുള്ളി എന്നോട് ചോദിക്കാ എന്തേ താന്‍ വെള്ളം ഒന്നും കുടിക്കാതെ ആണോ ഇങ്ങോട്ട് പോന്നത് എന്ന്...അന്നത്തെ എന്റെ നിസ്സഹായാവസ്ഥ ആ...

അമ്മാമ്മ

ഇതിനോളം ഭംഗിയുള്ള ചിരികളൊന്നും ഇന്നോളം  എന്റെ മനസ്സിൽ  പതിഞ്ഞിട്ടില്ല... അച്ഛമ്മ അല്ല അമ്മ തന്നെ ആണ് എനിക്ക് ... എന്റെ മോൾടെ മുത്തി അമ്മാമ്മ... നാല് മക്കൾടേം എട്ട് പേരക്കുട്ടികൾടേം സ്വത്താണ് അമ്മാമ്മ.. ഒരുപക്ഷേ എന്നേക്കാളും മറ്റാരെക്കാളും എന്റെ കുഞ്ഞി പെണ്ണിനെ നെഞ്ചോട് ചേർത്തു പിടിച്ച് സ്നേഹിക്കുന്ന ഞങ്ങളുടെ അമ്മ... പുള്ളിക്കാരി ഇച്ചിരി പുരോഗമന ചിന്താഗതികള്‍ ഒക്കെ ഉള്ള ആളാണ് ട്ടാ... എന്റെ പ്രണയം വീട്ടില്‍ അറിഞ്ഞ് അമ്മ കട്ട കലിപ്പ് ഇട്ട് നിക്കുന്ന സമയത്ത് വരെ അമ്മാമ്മ പറഞ്ഞത് "നമ്മടെ മാത്രം അല്ല അവളുടെ ഇഷ്ടം കൂടി നോക്കണം" എന്നാ...ജാതീം മതം ഒക്കെ നോക്കി പിന്തിരിഞ്ഞ് നിക്കുന്ന അമ്മാമ്മമാരെ ഇടയ്ക്ക് ഞങ്ങളുടെ ലീലമ്മ റോക്ക്സ്....            ഓര്‍മ്മ വെച്ച കാലം മുതല്‍ക്ക് ഇങ്ങോട്ട്  അമ്മാമ്മേടെ വാലാണ് ഞാൻ...അമ്മാമ്മേടെ പുതപ്പിനുള്ളിൽ കഥ കേട്ട് ഉറങ്ങിയ നിറമുള്ള ഒരു ബാല്യം ഉണ്ട് എന്റെ ഉള്ളില്‍...കുഞ്ഞു നാളില്‍ അമ്മായിമാരുടെ വീട്ടില്‍ ഒക്കെ പോകുമ്പോ വായിക്കാൻ  പഠിക്കുന്ന സമയത്ത്‌ ബസിലെ ബോര്‍ഡും മതിലുകളിലെ പരസ്യങ്ങളുമെല്ലാം എന്ന...