Posts

Showing posts from October, 2019

അമ്മ

Image
ഒരു വര്‍ഷം എത്ര വേഗമാണമ്മേ കടന്ന് പോയത്... ചുമരില്‍ അച്ഛന്റടുത്ത് അമ്മയുടെ ഫോട്ടോ കൂടി ഇടം പിടിച്ചിട്ടും നിങ്ങളെന്നും കൂടെ ഉണ്ടന്ന വിശ്വാസമാണ് എനിക്ക് ധൈര്യം തരുന്നത്...കുഞ്ഞി പെണ്ണെന്നും അമ്മാമയുടെ മടിയില്‍ ഇരുന്ന് നിങ്ങളുടെ ഫോട്ടോ നോക്കി ചിരിക്കേം നിങ്ങളോട് കളി പറയേം ചെയ്യാറുണ്ട്...                     നമ്മടെ കുഞ്ഞി പെണ്ണ് വന്ന ആ ദിവസം ലേബർ റൂമിലെ വേദനകളിലല്ലേ അമ്മയെ ഞാൻ ഈ അടുത്ത് കണ്ടത്... ആൺ കുഞ്ഞിനെ മാത്രം പ്രതീക്ഷിച്ചിരുന്ന എന്റെ മുന്നിലേക്ക് അന്ന് കുഞ്ഞി പെണ്ണ് ആദ്യമായി വന്നപ്പോഴും  അമ്മയുടെ സാന്നിധ്യം ഞാൻ അറിയുന്നുണ്ടായിരുന്നു... തലേ ദിവസത്തെ വേദനകളിൽ ലേബർ റൂമിൽ എന്റെ കൈ മുറുക്കെ പിടിച്ചു അനിത അമ്മായിയും,, പുറത്ത് എനിക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥനയോടെ മേമയും നിന്നപ്പോ അവര്‍ക്കൊക്കെ അമ്മയുടെ മുഖമായിരുന്നു...                     ഗർഭ കാലത്ത് എനിക്ക് ഇഷ്ടമുള്ളത്  ഉണ്ടാക്കി കൊണ്ട്‌ വന്ന വിജയ വല്യമ്മയിലും അമ്മായിമാരിലുമെല്ലാം എന്റെ അമ്മ രുചികളുണ്ടായിരുന്നു... എൺപത്തി രണ...