ജീവിതം പലർക്കും പലതാണ്
നമുക്കെങ്ങനെയാണ് മറ്റൊരാളെ ജഡ്ജ് ചെയ്യാൻ കഴിയുക? അല്ലെങ്കിൽ തന്നെ അയാൾ കടന്ന് പോകുന്ന സാഹചര്യങ്ങളെയും മാനസികാവസ്ഥകളെയും അനുഭവിയ്ക്കുന്ന ആകുലതകളെയും കുറിച്ച് നമുക്കെന്തറിയാം? ഒരുപക്ഷേ അയാളുടെ സ്ഥാനത്ത് നമ്മളാണത് ഫേസ് ചെയ്യുന്നത് എങ്കിൽ അന്നേരം നമ്മൾ അവരെ വിധിച്ചത് പോലെ ഒന്നും നമുക്കും ചെയ്യാൻ പറ്റിയെന്ന് വരില്ല.നിനക്ക് അപ്പോ അങ്ങനെ ചെയത് കൂടെ ഇങ്ങനെ ചെയത് കൂടെ എന്നൊക്കെ പറയുന്ന ആളുകൾക്ക് അറിയോ, കേട്ട് നില്‍ക്കുന്ന ആ മനുഷ്യന്‍ അയാളുടെ മുന്നില്‍ വന്ന എല്ലാ സാധ്യതകളുടേയും നടുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത വിധം നിസ്സഹായനായി നിക്കുന്നതാകുമെന്ന്. അങ്ങനെ ഉള്ള ആ മനുഷ്യൻ്റെ സങ്കടങ്ങളുടെ ആഴം അയാളേക്കാൾ നന്നായി മറ്റാർക്കും അളക്കാൻ കഴിയില്ല. പുറത്ത് ഇരുന്ന് കമ്മൻ്ററി പറയുന്ന മനുഷ്യരേ, നിങ്ങൾ ഒന്നോര്‍ക്കണം.... ജീവിതം ഓരോരുത്തര്‍ക്കും ഓരോന്നാണ് 🙏
Comments
Post a Comment