തുടക്കം
മലയാള സിനിമയിലേക്കുള്ള ‘തുടക്കം’ അതിഗംഭീരമാക്കി വിസ്മയയും ആശിഷും… 👌🔥 സിനിമയിൽ ഒരിടത്ത് ഒരു കഥാപാത്രം പറയുന്നുണ്ട് “Make your Dad proud.” They both made it 100% perfectly! 🔥 രണ്ടുപേരുടെയും ആദ്യ സിനിമയാണെന്ന് ഒരിടത്തുപോലും തോന്നിച്ചില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. ❤️ പ്രത്യേകിച്ച് പെൺമക്കളുള്ള അച്ഛനമ്മമാർ അവർക്കൊപ്പമിരുന്ന് തന്നെ കാണേണ്ട സിനിമയാണെന്ന് തോന്നി. കാരണം, ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ തളർന്നുപോകാതെ സ്വന്തം കാലിൽ നിന്ന്, ഒറ്റയ്ക്ക് തിരിച്ചടിക്കാൻ ഉശിരുള്ള പെൺകുട്ടികളുടെ കഥ കൂടിയാണ് ഇത്. 🔥 വിസ്മയയുടെയും ആശിഷിന്റെയും ഈ തുടക്കം… ഇനി വരാനിരിക്കുന്ന ഒരുപാട് നല്ല സിനിമകളുടെ തുടക്കമാകട്ടെ. ❤️ Worth watching movie🎬🔥