Posts

Showing posts from August, 2025

ഡയറി ഓർമ്മകൾ

Image
ഓര്‍മ്മ ശരിയാണെങ്കിൽ പത്താം ക്ലാസ് മുതല്‍ക്കേ ഡയറി എഴുതുന്നൊരു പതിവെനിയ്ക്കുണ്ടായിരുന്നു. പണ്ട്‌ അച്ഛന്റെ തടി മേശയിൽ The Week ൻ്റെയോ മാതൃഭൂമിയുടേയോ ഒക്കെ ഡയറികൾ ഞാൻ കണ്ടിട്ടുണ്ട്. രാത്രി അച്ഛൻ അതിലെന്തൊക്കെയോ കുത്തി കുറിച്ച് എഴുതി വെക്കുന്നതും കണ്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളും സൂക്ഷിച്ച് അടുക്കും ചിട്ടയുമായി എടുത്ത് വെക്കുന്ന ആളായിരുന്നു അച്ഛൻ. അതോണ്ട് തന്നെ അച്ഛന്റെ ആ ഡയറിയില്‍ കുറെ എന്തൊക്കെയോ കടലാസ്സു കഷ്ണങ്ങളും മറ്റുമൊക്കെ വെച്ചിട്ടുണ്ടാകും.അച്ഛനതിൽ എഴുതി കൂട്ടുന്നത് എന്താണെന്ന് അറിയാൻ വലിയ കൗതുകമായിരുന്നു.  ആളാണെങ്കിൽ ആ തടി മേശയിൽ അത് എടുത്ത് വെച്ച് പൂട്ടും. പ്രിയപ്പെട്ട പലതും അച്ഛൻ അതിലാണ് സൂക്ഷിച്ചു വെച്ചിരുന്നത്. കടയില്‍ നിന്ന് ഡയറി വാങ്ങുന്ന പതിവ് അച്ഛനില്ല. നവംബർ മാസമാകുമ്പോൾ പത്രക്കാരൻ ചേട്ടനോട് അച്ഛൻ പറയും രണ്ട് മാതൃഭൂമി കലണ്ടറും ഒരു ഡയറിയും വേണംന്ന്. വീട്ടില്‍ വരുത്തിയിരുന്ന പത്രം, മനോരമ ആയിരുന്നെങ്കിലും കലണ്ടറും ഡയറിയുമൊക്കെ മാതൃഭൂമിയുടേത് തന്നെ വേണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. എഴുതി തീര്‍ത്ത ഡയറികൾ അച്ഛൻ സൂക്ഷിച്ചു വെച്ച് കണ്ടിട്ടില്ല. അത് പിന്നീട് പറമ്പില്‍ കൊണ്...

ഒരു പുട്ട് കഥ

Image
"അമ്മേ, ടീച്ചർ ഇന്ന് എന്നേം ആരോൺനേം വഴക്ക് പറഞ്ഞു. "  എന്തിന്? "ക്ലാസ്സിലിരുന്ന് ഞങ്ങള്‍ പുട്ട് ഉണ്ടാക്കിയതിന്. " പുട്ടോ???? ങ്ഹാ,എപ്പഴും എപ്പഴും ഒടിയാതിരിയ്ക്കാൻ അച്ഛൻ ഇന്നലെ സ്റ്റീലിന്റെ ഒരു സ്കെയില് കൊണ്ട്‌ വന്നില്ലേ അത് കൊണ്ട്‌ ഞങ്ങള്‍ ഡെസ്കിലിട്ട് ചുരണ്ടി പൊടി എടുത്ത്. എന്നിട്ടോ??? " ആരോൺൻ്റേല് മൂട്ടില് മുനയിട്ട് കൊടുക്കുന്ന പെൻസിൽ ഉണ്ട്. അതില് ഞങ്ങൾ ആ ഡെസ്ക് പൊടി അങ്ങോട്ട് ഇട്ട് കൊടുത്തു. തേങ്ങ കിട്ടാൻ ഇല്ലാന്ന് അമ്മ ഇന്നാള് പറഞ്ഞില്ലേ അതോണ്ട് ഞങ്ങള് നാളികേരം ഇട്ടില്ലാട്ടാ.." അടിപൊളി, അല്ല നിങ്ങൾ അപ്പൊ ഏത് ബെഞ്ചിലാ ഇരിക്കണേ? "ഫസ്റ്റ് ബെഞ്ചില്"  ആ പഷ്ട്!!!  ഒന്നാം ബഞ്ചിലൊന്നാമതിരിരുന്നണോ ഉണ്ണ്യേ പുട്ട് ചുട്ട് കളിക്കണേ? " ഇല്ല്യമ്മേ, ഇനി ഞങ്ങള് പുട്ട് ഉണ്ടാക്കണില്ല." ഗുഡ് ഗേള്‍. " എനിക്കും ആരോൺനും പുട്ട് അത്ര ഇഷ്ടം ആയില്ല. അതോണ്ടിനി പിസ്സ വല്ലതും ട്രൈ ചെയ്തു നോക്കണം." എന്റെ ശിവനെ 🙄🙄🙄