അതിജീവനം
പഴയ വി.സി.ആർ കാസറ്റ് പോലെ ജീവിത്തില്‍,ചില സമയങ്ങളില്‍ സ്റ്റക്കായ് പോയിട്ടുണ്ട്. അടുത്തതെന്ത്? എന്നതൊരു വല്ലാത്ത ചോദ്യമാണ്. ചിലപ്പോ മുന്നില്‍ ഒരുപാട് ഓപ്ഷൻ കണ്ടെന്നും ഇല്ലെന്നും വരും. പതിയേ ഒന്ന് കൂടി എടുത്ത് പൊടി തുടച്ച് വെച്ച് ഓടിച്ചു നോക്കും. അപ്പൊ ചിലപ്പോ കുറച്ച് കൂടി മുന്നോട്ട് പോകാൻ പറ്റിയെന്ന് വരും.ആ കുറച്ചിനിടയിൽ പിന്നേയും സെല്വൂഷ്യൻസ് കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും. അങ്ങനെയങ്ങനെ കുറച്ച് കുറച്ചായി നിരങ്ങി നീങ്ങും. വഴിയില്‍ ഇടക്കിടയ്ക്ക് ഈ യാത്ര മതിയാക്കി മടങ്ങാം എന്നും പറഞ്ഞ് മടുപ്പ് മുറവിളി കൂട്ടും. വഴികള്‍ക്ക് നീളമേറുന്നതായി തോന്നും. അന്ന് അവിടെ അവസാനിപ്പിച്ചിരുന്നെങ്കിൽ പിന്നീട് വന്നതൊന്നും ആസ്വദിക്കാന്‍ കഴിയാതെ പോയേനെ... കഠിനകഠോരമായ ഈ അണ്ഡകടാഹത്തിൽ ഏറെ കുറെയെല്ലാം ഇങ്ങനൊക്കെ തന്നെയാണ്... അതിജീവിച്ച് മുന്നോട്ട് പോയാൽ മാത്രം കാണാന്‍ കഴിയുന്നൊരു പറുദീസയുണ്ട് എല്ലാവരുടെയും ജീവിത്തില്‍...👣
Comments
Post a Comment