Posts

തുടക്കം

Image
മലയാള സിനിമയിലേക്കുള്ള ‘തുടക്കം’ അതിഗംഭീരമാക്കി വിസ്മയയും ആശിഷും… 👌🔥 സിനിമയിൽ ഒരിടത്ത് ഒരു കഥാപാത്രം പറയുന്നുണ്ട്  “Make your Dad proud.” They both made it 100% perfectly! 🔥 രണ്ടുപേരുടെയും ആദ്യ സിനിമയാണെന്ന് ഒരിടത്തുപോലും തോന്നിച്ചില്ല എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. ❤️ പ്രത്യേകിച്ച് പെൺമക്കളുള്ള അച്ഛനമ്മമാർ അവർക്കൊപ്പമിരുന്ന് തന്നെ കാണേണ്ട സിനിമയാണെന്ന് തോന്നി. കാരണം, ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ തളർന്നുപോകാതെ സ്വന്തം കാലിൽ നിന്ന്, ഒറ്റയ്ക്ക് തിരിച്ചടിക്കാൻ ഉശിരുള്ള പെൺകുട്ടികളുടെ കഥ കൂടിയാണ് ഇത്. 🔥 വിസ്മയയുടെയും ആശിഷിന്റെയും ഈ തുടക്കം… ഇനി വരാനിരിക്കുന്ന ഒരുപാട് നല്ല സിനിമകളുടെ തുടക്കമാകട്ടെ. ❤️ Worth watching movie🎬🔥

കര്‍ക്കിടകം

Image
തോര മഴ പെയ്യുന്ന കള്ള കര്‍ക്കിടകം....ഈ പഞ്ഞ മാസത്തിന്റെ ദുരിതമകറ്റാൻ രാമ നാമങ്ങളുരുവിടുന്ന ഭക്തി സാന്ദ്രമായ മുപ്പത് ദിനങ്ങള്‍... ആത്മീയതയും ആരോഗ്യ സംരക്ഷണവും കൊണ്ട്‌ പഞ്ഞ മാസത്തെ പുണ്യ മാസമായി മാറ്റുന്ന മറ്റൊരു കര്‍ക്കിടകം കൂടി....

പരിഗണന

Image
തമ്മില്‍ പരിഗണിക്കുന്നുവെന്നൊരു തോന്നലിൽ നിന്ന് എത്ര ചിരികൾ പിറന്നിരിയ്ക്കുന്നു... 🫂

ഒരു പാത്രക്കഥ

Image
വീട്ടില്‍ മിക്ക പാത്രങ്ങളും വാങ്ങിയിരുന്നത് ഇരിഞ്ഞാലക്കുടയിലെ ആലേങ്ങാരനീന്നാണ്... അവിടെ കിട്ടാത്ത പത്രങ്ങളും വിളക്കുകളും ഒന്നും ഉണ്ടാവില്ല... ചെറുപ്പം മുതലേ മുത്തി അമ്മാമ്മേടെയോ അമ്മയുടേയോ മേമേടേയോ ഒക്കെ കൂടെ പോയി അവിടന്നു സാധനങ്ങൾ വാങ്ങാറുണ്ട്. അന്ന് മുതലുള്ളൊരു പതിവാണ് വാങ്ങുന്ന പാത്രത്തിലും വിളക്കിലും ഞങ്ങള്‍ പിള്ളേരുടെ പേര് എഴുതിയ്ക്കും. അന്നൊക്കെ അത് വല്യ സന്തോഷമുള്ള കാര്യമാണ്. പണ്ട്‌ എന്തേലും ചെറിയ തല്ലു കൂട്ടമൊക്കെ ഉണ്ടായാൽ "നിന്റെ ആണെന്ന് പറയാന്‍ അതിൽ നിന്റെ പേര് എഴുതി വെച്ചിട്ടുണ്ടോ" എന്നുള്ള സ്ഥിരം ഡയലോഗ് പലരും കേട്ട് കാണും. നമ്മടെ പേര് അതിൽ എഴുതി വാങ്ങുമ്പോള്‍  നമ്മടെ എന്ന് അവകാശപ്പെടാൻ പാകത്തില്‍ ഒരു സാധനം അവിടെ ഉണ്ടാവുന്നു എന്നത് വല്ലാത്തൊരു സംതൃപ്തിയാണ്. തറവാട്ട് അമ്പലത്തില്‍ എന്തേലും വിശേഷങ്ങള്‍ ഒക്കെ ഉണ്ടായാല്‍ വഴിപാടായി വിളക്കൊ അല്ലെങ്കിൽ ആവശ്യമുള്ള പത്രങ്ങളോ ഒക്കെ കൊടുക്കുന്നൊരു പതിവുണ്ട്.അതിലും ഇങ്ങനെ നമ്മുടെ പേര് എഴുതി ആണ് സമര്‍പ്പിക്കുന്നത്. പിന്നീട് പരിപാടി കഴിഞ്ഞ് അതൊക്കെ കഴുകി എടുത്ത് വെക്കാം നേരം അതിൽ നമ്മടെ പേര് ഇങ്ങനെ കാണുമ്പോ അന്നൊക്കെ അത് വല്യ സന്...

കുട്ടിക്കാലം

Image
സത്യത്തിൽ അവധിക്കാലം എനിക്കും കൂടിയാണ്. എന്റെ ഒക്കെ കുട്ടിക്കാലത്ത് കളിക്കാൻ എത്ര പേരായിരുന്നു. വീടിനടുത്ത് ഉള്ള ആ വലിയ പറമ്പില്‍ ഞങ്ങള്‍ പിള്ളേര് സെറ്റ് കളിക്കാത്ത കളികൾ ഇല്ല. കല്ല് കളി, ഒളിച്ചി പ്രാന്തി, ക്രിക്കറ്റ്, അല്ലീമല്ലീജമന്തി, പുള്ള്യാംക്കുത്തി, ഗോലി, ഉണ്ണിപ്പുര കെട്ടൽ ഇതൊക്കെ അവയിൽ ചിലത് മാത്രം. അന്നൊക്കെ അത് കളിക്കാൻ ഒരു പട തന്നെ കൂടെ ഉണ്ടായിരുന്നതാണ് ആ കളികളെയെല്ലാം ഇത്രേം മനോഹരമായി ഓര്‍ത്തെടുക്കാനുള്ള ഒരു കാരണം. കളിയില്‍ ഇടയില്‍ തല്ലു കൂടി പിണങ്ങി പോകും... വാശി കാണിച്ച് മാറി നില്‍ക്കും... ചിലര്‍ കരയും.... ചിലർ കളിയാക്കും..... മറ്റ് ചിലർ വെല്ലുവിളിക്കും....ഇതെല്ലാം ഉണ്ടാകുമെങ്കിലും പിന്നെയും ഞങ്ങൾ ഒന്നിച്ച് അവധി ഒരാഘോഷമാക്കി മാറ്റും. എല്ലാവരുടെയും കളി ചിരി മേളങ്ങൾ കൊണ്ട്‌ ആ പരിസരം ആവേശഭരിതമാകും. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ പിന്നെ ഉച്ചക്ക് ഭക്ഷണത്തിന് കേറി ചെല്ലും. നാല് മണി ചായയും കടിയും ഒക്കെ ഓരോ വീട്ടില്‍ നിന്ന് ആയിരിക്കും. പഴുത്ത ചക്കയോ മാങ്ങയോ ചക്ക വറുത്തതോ ഒക്കെ ആയി ഏതേലും വീട്ടില്‍ നിന്ന് കഴിക്കും. ജീവിതത്തിൽ ഏറ്റവും നല്ല കുറെ കാര്യങ്ങൾ പഠിച്ചത് അന്നത്തെ ആ കൂട്ടായ...

വീടോർമ്മ

Image
പണ്ട്‌ കാട്ടൂര്‍ എന്റെ വീടിന്റെ ഉമ്മറത്ത് ഒരു വലിയ മുല്ലവള്ളിയുണ്ടായിരുന്നു. ഈ സമയത്തൊക്കെ അതിൽ നിറയെ മൊട്ടു പിടിച്ച് പൂക്കൾ ഉണ്ടാകും. വീടോർമ്മൾക്ക് ആ മുല്ലപ്പൂവിന്റെ സുഗന്ധമാണ്. പൂ വിരിഞ്ഞ് നില്‍ക്കുന്ന പകലുകളേക്കാൾ എനിക്ക് ഇഷ്ടം രാത്രികളായിരുന്നു. അന്നത്തെ ആ രാത്രികൾക്ക് എന്ത് സുഗന്ധമായിരുന്നെന്നോ. അന്നൊക്കെ ദൂരദർശനിൽ  രാത്രിയില്‍ എട്ട് മണി വരെ എന്തോ ആണ്‌  പരിപാടികള്‍ ഉണ്ടായിരുന്നത്. അത് കണ്ട് കഴിഞ്ഞ് ടിവി ഓഫ് ആക്കിയാൽ പിന്നെ, നേരെ  ഉമ്മറത്തെ കസേരയിൽ തിണ്ണയിൽ കാലും കയറ്റി വെച്ച് ഇരുന്ന് പുസ്തക വായനയാണ്. അതല്ലെങ്കിൽ പിന്നെ അമ്മയുടെ ഫോണിൽ എനിക്ക് ഇഷ്ടമുള്ള കുറെ കവിതകളും പാട്ടുകളും ഉണ്ട്. അത് വെച്ച് ആസ്വദിച്ച്‌ ഇരിക്കും. പത്ത് മണിയൊക്കെ ആവുമ്പോഴേക്കും വീട്ടില്‍ വാതിൽ അടച്ച് കിടക്കും. അപ്പോഴും വീട് നിറച്ചും ആ മണമായിരിയ്ക്കും. സ്വപ്നം കാണാന്‍... എഴുതാൻ... വായിക്കാൻ... അത്രമേൽ പ്രിയപ്പെട്ട ദിവസങ്ങൾ വേറെ കാണില്ല. ഉഷമ്മയുള്ള കാലത്ത് തലേന്ന്‌ സന്ധ്യക്ക് മുന്നേ ആ മുല്ല മൊട്ടൊക്ക പൊട്ടിച്ച് ഒരു വാഴയില്‍ ഇട്ട് തലയില്‍ ചൂടാൻ പാകത്തില്‍ മാല കോര്‍ത്ത്‌ വെക്കും. എനിക്കെന്തോ തലയില്‍ മുല...

Finally She got the A Grade badge

Image
It's not about Winning  or Losing its all about how you learn 🌱 And you Did it My Little Munchkin 😘 Our Muthi Ammaama is watching over you from Heaven and she will definitely happy to see this. 🥹Amma and Achaa always feel Proud of you dear.🫂 A Grade badge 🥇🎖️