ക്രിസ്മസ്
ഡിസംബർ മാസത്തിൽ അച്ഛൻ വീട്ടില്‍ കൊണ്ട് വന്ന് തൂക്കിയിരുന്ന ഒരു ചുവന്ന നക്ഷത്രത്തിന്റെ ഓര്‍മ്മയാണ് വീട്ടിലെ എന്റെ ക്രിസ്മസ്. പണി കഴിഞ്ഞ് വരും വഴി കാട്ടൂരങ്ങാടീന്ന് അത് വാങ്ങി സൈക്കിൾ കൊട്ടയില്‍ ഇട്ട് കൊണ്ട് വരും. വീട്ടില്‍ വന്ന് അത് നിവർത്തി വീടിന്റെ ഇടത്തേ മൂലയില്‍ കൊളുത്തി ഇടും. രാത്രിയില്‍ ആ ചുവപ്പ് നക്ഷത്രത്തിന് ശോഭ കൂട്ടാൻ പാകത്തില്‍ അതിന്റെ നടുക്ക് ഒരു സീറോ ബള്‍ബും കൂടി ഉണ്ടാകും. മിക്കവാറും എല്ലാ വര്‍ഷവും അച്ഛൻ ആ സെയിം ഡിസൈനില്‍ ഉള്ള റെഡ് കളർ സ്റ്റാർ മാത്രമേ വാങ്ങാറുള്ളൂ. ആ കളർ എങ്കിലും ഒന്ന് മാറ്റി വാങ്ങാന്‍ പല തവണ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അച്ഛൻ അത് മാത്രമേ വാങ്ങി വരാറുള്ളൂ. പിന്നെ ഞങ്ങള്‍ വലുതായപ്പോളാണ് ആ ചുവപ്പ് മാറി നക്ഷത്രത്തിന് മറ്റ് കളർ വരാൻ തുടങ്ങിയത്. ക്രിസ്മസ് ട്രീയും പുൽക്കൂടുമൊന്നും കെട്ടുന്ന പതിവ് അന്നും ഇല്ല ഇന്നും ഇല്ല. ഒരു തവണ എങ്കിലും ക്രിസ്മസിന് അതൊക്കെ ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. അടുത്ത തവണ ആവട്ടെ അപ്പൊ നോക്കാം എന്ന് പറഞ്ഞു അത് മാറ്റി വെക്കലാണ് പതിവ്. പിന്നെ അന്നൊക്കെ ക്രിസ്മസ് സമയത്ത് ആരേലും വീട്ടില്‍ വിരുന്ന് വന്ന ...