Posts

Showing posts from June, 2018

ഓർമ്മകൾ

Image
                    അച്ഛൻ ഐ സി യൂ വില്‍ ആണ് ആതിര കുട്ട്യേ, നിന്നെ കാണണംന്നാ പറയണേ..... നീ വേഗം ഇങ്ങ് വായോ........മേമേടെ ആ കോൾ കട്ടാക്കി റൂംമേറ്റ് പൂജയോടും പിന്നെ കാ൪ത്തികേച്ചിയോടും  കാര്യം പറഞ്ഞ് നേരെ ഹോസ്റ്റ്ലിൽ നിന്ന് ഇറങ്ങി   തൃശ്ശൂര്‍ ബസ് പിടിച്ചു....             ബസിലെ സീറ്റിലിരുന്ന് ആലോചിച്ച് കൂടിയതത്രയും അച്ഛന്റെ മുഖമായിരുന്നു..... ഒരു ആഴ്ച മുന്‍പ് അവധിക്ക് വന്നപ്പോള് കണ്ടതാണ്...അന്ന് അസുഖ വിവരം അറിഞ്ഞതി൯്റെ ഞെട്ടലിലായിരുന്നു എല്ലാരും....വല്ലാത്ത ഒരു മൂകത....ക്യാൻസർ നോട് ഉള്ള അച്ഛന്റെ ഭീതി അസുഖം മൂര്‍ച്ഛിക്കുന്നതിലേക്ക കാര്യങ്ങൾ എത്തിച്ചു......ക്യാൻസറി൯്റെ അസഹ്യമായ വേദനകളിൽ  അച്ഛൻ പിച്ചും പേയും പറയുന്നത് കേട്ട് പേടിച്ച് കരഞ്ഞ എന്നെ എല്ലാരും വഴക്ക് പറഞ്ഞു..... ഇങ്ങനെ കരയാന്‍ ആണേല് നീ നാളെ തന്നെ ഹോസ്റ്റലില്‍ക്ക് തിരികെ പൊക്കോ എന്ന്‌ കേട്ടപ്പോ പാതി ബോധത്തില്‍ എന്റെ കൈയില്‍ പിടിച്ച് അച്ഛൻ പറയുന്നുണ്ടായിരുന്നു അച്ഛന്റ...