അമ്മ
അമ്മയോർമ്മകൾക്ക് ശ്രാദ്ധമൂട്ടാണ് ഇന്ന്...രണ്ട് വർഷങ്ങൾ പാഞ്ഞ് പോയതറിഞ്ഞില്ല...ഇപ്പോഴും ഓര്‍ക്കാനും പറയാനും അമ്മ ബാക്കി വെച്ച പലതും കൊണ്ട് സജീവമാണ് വീടും പറമ്പുമെല്ലാം... കഴിഞ്ഞ ദിവസം കൂടി കിണറ്റിൻ കരയിലെ പൂവൻ വാഴക്കുല വെട്ടി എടുത്തപ്പോഴും ജാതിക്ക പറിച്ചെടുത്തപ്പോഴും മുത്തി അമ്മാമ നമ്മടെ കുഞ്ഞി പെണ്ണിനോട് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.. "നിന്റെ ഉഷമ്മാമ്മ വെച്ച് ഉണ്ടാക്കിയതാ ഇതൊക്കെ" എന്ന്... പിന്നെ അമ്മ നട്ട ഗണപതി നാരകത്തില്‍ ഇത്തവണ കുറെ നാരങ്ങ കായ്ച്ചിട്ടുണ്ട്... സീതപ്പഴവും ഒരുപാട് ഉണ്ടായി... കുഞ്ഞി പെണ്ണ് അത് കണ്ട് 'കായ', ചക്ക' എന്നൊക്കെ പറഞ്ഞു പഠിച്ചു...ടാങ്കിലെ മീനുകള്‍ എല്ലാം ഉഷാര്‍ ആണ്...അമ്മക്ക് ഏറെ ഇഷ്ടമുള്ള സ്വര്‍ണ്ണ നിറങ്ങളിൽ കുഞ്ഞു മീനുകള്‍ ഒരുപാട് ഉണ്ടായിട്ട് ഉണ്ട്... അവൾക്ക് ഏത് നേരവും മീമീനെ കാണാന്‍ പോക്കാണ്...അമ്മയുടെ നോട്ടമില്ലാതായതോടെ മഞ്ഞളും കൂവയുമെല്ലാം ഏറെ കുറെ നശിച്ച മട്ടായി... ങ്ങ്ഹാ, പിന്നെ പലരും പറയുന്നുണ്ട് കുഞ്ഞി പെണ്ണിനെ ഇപ്പൊ കാണാന്‍ ഉഷമ്മയെ പോലുണ്ടെന്ന്...ഇടക്ക് അവളെന്നെ 'അമ്മേന്ന്' വിളിക്കുമ്പോ തിരിച്ച് അവളോട് 'എ...