പലർക്കും പ്രെഗ്നൻസി കാലം എന്നത് ഏറ്റവും സന്തോഷം നിറഞ്ഞ ഒന്നായിരിക്കും.. ഇഷ്ടങ്ങളുടെ ലിസ്റ്റുകള്‍ ഒന്നൊന്നായി നിറവേറ്റി തരാന്‍ പ്രിയപ്പെട്ടവര്‍ മത്സരിക്കുന്ന ഒരു സമയമാണത്.. ഇഷ്ടപ്പെട്ട ഭക്ഷണം.. പുസ്തകം...കുഞ്ഞു യാത്രകള്‍... പാട്ടുകൾ... അങ്ങനെ അങ്ങനെ ഇഷ്ടാനുസരണം ഒരുപാട് ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടുന്ന ആ പത്ത് മാസക്കാലം ശെരിക്കും വല്ലാത്തൊരു അനുഭവം തന്നെയാണത്. എന്നാൽ ചിലര്‍ക്ക് എങ്കിലും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാലമായിരിക്കും അത്.. എന്റെ പ്രെഗ്നൻസി കാലത്തെ ഏറ്റവും ഭീകരമാക്കിയത് എന്റെ ശർദ്ധി തന്നെ ആയിരുന്നു...വാള് വെപ്പ് എന്ന് പറഞ്ഞാല്‍ അമ്മാതിരി വാള് വെപ്പ് ആയിരുന്നു...ആദ്യത്തെ സ്കാനിങ് ന് പോയിട്ട് ഞാൻ കുറെ കരഞ്ഞ കാര്യം ആണ് ആദ്യം ഓർമ്മ വരുന്നത്.. വെള്ളം നല്ല പോലെ കുടിച്ച മാത്രേ കാര്യമുള്ളൂന്നും പറഞ്ഞിട്ട് കുടിച്ച വെള്ളമത്രയും അതിന്റെ ഇരട്ടി ആയി ശർദ്ധിച്ച് ശർദ്ധിച്ച് ഒടുക്കം അരുണ്‍ന്റെയും മേമേടെം അടുത്ത് ഇരുന്നു കരച്ചില്‍ ആയി ഞാൻ... അന്ന് ആ ഡോക്ടർ പുള്ളി എന്നോട് ചോദിക്കാ എന്തേ താന്‍ വെള്ളം ഒന്നും കുടിക്കാതെ ആണോ ഇങ്ങോട്ട് പോന്നത് എന്ന്...അന്നത്തെ എന്റെ നിസ്സഹായാവസ്ഥ ആ...
Posts
Showing posts from July, 2020