അമ്മാമ്മ
ഇതിനോളം ഭംഗിയുള്ള ചിരികളൊന്നും ഇന്നോളം എന്റെ മനസ്സിൽ പതിഞ്ഞിട്ടില്ല... അച്ഛമ്മ അല്ല അമ്മ തന്നെ ആണ് എനിക്ക് ... എന്റെ മോൾടെ മുത്തി അമ്മാമ്മ... നാല് മക്കൾടേം എട്ട് പേരക്കുട്ടികൾടേം സ്വത്താണ് അമ്മാമ്മ.. ഒരുപക്ഷേ എന്നേക്കാളും മറ്റാരെക്കാളും എന്റെ കുഞ്ഞി പെണ്ണിനെ നെഞ്ചോട് ചേർത്തു പിടിച്ച് സ്നേഹിക്കുന്ന ഞങ്ങളുടെ അമ്മ... പുള്ളിക്കാരി ഇച്ചിരി പുരോഗമന ചിന്താഗതികള്‍ ഒക്കെ ഉള്ള ആളാണ് ട്ടാ... എന്റെ പ്രണയം വീട്ടില്‍ അറിഞ്ഞ് അമ്മ കട്ട കലിപ്പ് ഇട്ട് നിക്കുന്ന സമയത്ത് വരെ അമ്മാമ്മ പറഞ്ഞത് "നമ്മടെ മാത്രം അല്ല അവളുടെ ഇഷ്ടം കൂടി നോക്കണം" എന്നാ...ജാതീം മതം ഒക്കെ നോക്കി പിന്തിരിഞ്ഞ് നിക്കുന്ന അമ്മാമ്മമാരെ ഇടയ്ക്ക് ഞങ്ങളുടെ ലീലമ്മ റോക്ക്സ്.... ഓര്‍മ്മ വെച്ച കാലം മുതല്‍ക്ക് ഇങ്ങോട്ട് അമ്മാമ്മേടെ വാലാണ് ഞാൻ...അമ്മാമ്മേടെ പുതപ്പിനുള്ളിൽ കഥ കേട്ട് ഉറങ്ങിയ നിറമുള്ള ഒരു ബാല്യം ഉണ്ട് എന്റെ ഉള്ളില്‍...കുഞ്ഞു നാളില്‍ അമ്മായിമാരുടെ വീട്ടില്‍ ഒക്കെ പോകുമ്പോ വായിക്കാൻ പഠിക്കുന്ന സമയത്ത് ബസിലെ ബോര്‍ഡും മതിലുകളിലെ പരസ്യങ്ങളുമെല്ലാം എന്ന...