ഒരു പുട്ട് കഥ
"അമ്മേ, ടീച്ചർ ഇന്ന് എന്നേം ആരോൺനേം വഴക്ക് പറഞ്ഞു. "
എന്തിന്?
"ക്ലാസ്സിലിരുന്ന് ഞങ്ങള്‍ പുട്ട് ഉണ്ടാക്കിയതിന്. "
പുട്ടോ????
ങ്ഹാ,എപ്പഴും എപ്പഴും ഒടിയാതിരിയ്ക്കാൻ അച്ഛൻ ഇന്നലെ സ്റ്റീലിന്റെ ഒരു സ്കെയില് കൊണ്ട് വന്നില്ലേ അത് കൊണ്ട് ഞങ്ങള്‍ ഡെസ്കിലിട്ട് ചുരണ്ടി പൊടി എടുത്ത്.
എന്നിട്ടോ???
" ആരോൺൻ്റേല് മൂട്ടില് മുനയിട്ട് കൊടുക്കുന്ന പെൻസിൽ ഉണ്ട്. അതില് ഞങ്ങൾ ആ ഡെസ്ക് പൊടി അങ്ങോട്ട് ഇട്ട് കൊടുത്തു. തേങ്ങ കിട്ടാൻ ഇല്ലാന്ന് അമ്മ ഇന്നാള് പറഞ്ഞില്ലേ അതോണ്ട് ഞങ്ങള് നാളികേരം ഇട്ടില്ലാട്ടാ.."
അടിപൊളി, അല്ല നിങ്ങൾ അപ്പൊ ഏത് ബെഞ്ചിലാ ഇരിക്കണേ?
"ഫസ്റ്റ് ബെഞ്ചില്"
ആ പഷ്ട്!!! ഒന്നാം ബഞ്ചിലൊന്നാമതിരിരുന്നണോ ഉണ്ണ്യേ പുട്ട് ചുട്ട് കളിക്കണേ?
" ഇല്ല്യമ്മേ, ഇനി ഞങ്ങള് പുട്ട് ഉണ്ടാക്കണില്ല."
ഗുഡ് ഗേള്‍.
" എനിക്കും ആരോൺനും പുട്ട് അത്ര ഇഷ്ടം ആയില്ല. അതോണ്ടിനി പിസ്സ വല്ലതും ട്രൈ ചെയ്തു നോക്കണം."
Comments
Post a Comment