മറക്കാത്ത രുചികൾ
ഇത് കണ്ടാൽ പപ്പടമെന്ന് തോന്നുമെങ്കിലും സാധനം വേറെയാണ് മക്കളെ 😉 പണ്ടൊക്കെ സ്കൂൾ വിട്ട് വരുമ്പോ നാലുമണിക്ക് കഴിക്കാൻ എന്താവും അമ്മ ഉണ്ടാക്കിയത് എന്ന ചിന്തയാണ്. മിക്കവാറും ടൈഗര്‍ ബിസ്കറ്റോ പാർലേജി ബിസ്കറ്റോ ഒക്കെ ആവും. എന്നാ ചില ദിവസങ്ങളില്‍ അമ്മ സ്പെഷ്യൽ ആയിട്ട് പഴം പൊരിയോ പൂരിയോ ചട്ടിയിൽ ചുട്ട് എടുത്തതോ ആവിയില്‍ വേവിച്ച് എടുത്തതോ ആയ അടയോ സുഖിയേനോ ഉണ്ടാക്കി വെക്കും. അന്നത്തെ ദിവസം ഞങ്ങള്‍ പിള്ളേർക്ക് കോളാണ്. സത്യം പറഞ്ഞാ അന്നത്തെ ദിവസം ട്യൂഷന്‍ ക്ലാസിലേക്ക് പോകാൻ മടി ആകും. കാരണം ഓടിപെടച്ച് അത് കഴിക്കണ്ടേ. എനിക്ക് ആണെങ്കിൽ ഇഷ്ടപെട്ട എന്ത് സാധനവും സാവധാനം ഇരുന്ന് ആസ്വദിച്ചു കഴിക്കണം. ചിലപ്പോ എന്റെ ഇഷ്ടം ഭക്ഷണം ഞാൻ പ്ലേറ്റിൻ്റെ അറ്റത്ത് മാറ്റി വെക്കും ലാസ്റ്റ് അത് മാത്രം എടുത്ത് കഴിക്കാൻ വേണ്ടി ആണ്. അങ്ങനെ വെച്ച് വെച്ച് അനിയന്‍ ഇടക്ക് എന്റെ പങ്ക് എടുത്ത് തിന്നിട്ട് അടി ഉണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാരണം അന്ന് അങ്ങനെ ഇഷ്ട്ടപെട്ട നല്ല ഭക്ഷണം ഇന്നത്തെ പോലെ എപ്പഴും എപ്പഴും ഒന്നും കഴിക്കാൻ ഉള്ള വകുപ്പ് ഉണ്ടാകാൻ വഴിയില്ല. ഇന്ന് ഇപ്പൊ എല്ലാം ഉണ്ടെങ്കിലും ഒന്നും വേണ്ടാതായിരിയ്ക്ക...