ആരോ

ശ്യാമ പ്രസാദിനേയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്നാ ഷോട്ട് ഫിലിം കണ്ടു. മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഷോട്ട് ഫിലിം ആണിത്. കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ അസീസ് നെടുമങ്ങാടും ഇതൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കഥ, ക്യാമറ, പശ്ചാത്തല സംഗീതം, ആര്‍ട്ട്, കോസ്റ്റൂം, മെയ്ക്കപ്പ് അങ്ങനെ ആകെ മൊത്തത്തില്‍ നോക്കിയാൽ സംഗതി കൊള്ളാം എന്ന് തോന്നി. ശ്യാമ പ്രസാദ് എന്ന സംവിധായകനിലെ നല്ലൊരു നടനെ കൂടി 'ആരോ'യിലൂടെ കാണാന്‍ കഴിഞ്ഞു. കുറച്ച് നേരത്തെ ഒരു സ്ക്രീൻ പ്രസൻസ് ഉള്ളു എങ്കിലും മഞ്ജു വാര്യാർ തന്നെയാണ് ഇതിലെ സെൻ്റർ ഓഫ് അട്രാക്ഷൻ. സംഗതി ശരിക്കും ഒരു പോയറ്റിക് ഫിക്ഷൻ മോഡിൽ കണ്ടാൽ ഇഷ്ടപ്പെടും. 
               
                  പിന്നെ കുറ്റം പറയുന്നവരോട് ഒന്നേ പറയാനുള്ളൂ എല്ലാവരേയും പ്രീതി പെടുത്തിക്കൊണ്ട് ഒരു കലാ സൃഷ്ടി നിർമ്മിക്കുന്നത് പ്രയാസമാണ്.  ആരും ആരെയും  നിര്‍ബന്ധിച്ചു കാണാനൊന്നും പറയുന്നില്ലല്ലോ. അതുകൊണ്ട്‌ തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് കാണാതെ ഇരിക്കാം. 🙏

#aaroshortfilm
#MammoottyKampany
#Shyamaprasad
#ManjuWarrier
#Ranjith
#shortfilm2025

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ