Posts

Showing posts from 2015

പുതുവർഷാശംസകൾ

പ്രതീക്ഷകളുടെ ഇത്തിരിവെട്ടത്തിലും ഇരുട്ട് കയറിയ കെട്ടകാലമായിരുന്നു 2015 എനിക്ക്.. നഷ്ടങ്ങളുംവേർപാടിൻറെ വേദനകളും മാത്രമാണ്   ഈ വർഷത്തെ തിരുശേഷിപ്പായി മനസ്സിൽ അവശ...

ഫീച്ചർ

പ്ലാവുകൾ പറയും ജയൻറെ കഥ --------------------------------------- -                               പ്ലാവിനെ പ്രാണനു തുല്യം സ്നേഹിക്കുന്ന ഒരാളുടെ കഥയാണിത്.നാടുതോറും പ്ലാവ് നട്ട് ആ കല്പവൃക്ഷത്തിൻറെ ഗുണ...

'എന്നും' നിൻറെ മൊയ്തീൻ

മൊയ്തീൻറെയും കാഞ്ചനമാലയുടെയും പ്രണയവും'ജലംകൊണ്ട് മുറിവേറ്റവൾ' എന്ന ഡോക്യുമെൻററിയുമെല്ലാം മുൻപേ തന്നെ കേൾക്കേം കാണേം ചെയ്ത ശേഷമാണ് സിനിമ കണ്ടത്.കരയില്ലെന്ന് മനസിലുറപ്പിച്ചെങ്കിലും സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അറിയാതെ പലരും കരഞ്ഞു പോയി...അനിയത്തിയെ പ്രാണനുതുല്യം സ്നേഹിച്ച സേതുവേട്ടനോടുംസ്നേഹത്തെ സ്നേഹംകൊണ്ട് ജയിച്ച അപ്പുവേട്ടനോടും മൊയ്തീൻറെ ചങ്കുറപ്പുളള ഉമ്മായോടും ഒരുപാട് ഇഷ്ടം തോന്നി...ഇവരും ഒപ്പം സിനിമയിലെ ഒരു വരിയും മനസ്സിനെ വല്ലാതെ കൊളുത്തി വലിയ്ക്കുന്നു - അതെ , "വാക്കാണ് സത്യം"

ഗുരു വന്ദനം

ഈ ജീവിതത്തിൽ അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയവരെല്ലാം എനിക്ക് ഗുരുക്കൻമാരായിരുന്നു.അവരിൽ തന്നെ പാഠ പുസ്തകത്തിനപ്പുറത്തേക്ക് നന്മയുടെ ജീവിത പാഠങ്ങൾ പറഞ്ഞു തന്ന ചിലരുണ്ട്.അവർ വെറും അധ്യാപകർ മാത്രമായിരുന്നില്ല,മുഖം നോക്കി മനസ് വായിക്കാൻ കഴിവുളള മാതാപിതാക്കൾക്കും കൂട്ടു പിരിയാത്ത നല്ല ചങ്ങാതിമാർക്കും തുല്യരായിരുന്നു അവർ...അക്കൂട്ടത്തിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒത്തിരി അധ്യാപകരുണ്ട്.അങ്കണവാടിയിലെ കമലാക്ഷി ടീച്ചർ മുതൽ ജേണലിസത്തിൻറെ ബാലപാഠങ്ങൾ പറഞ്ഞു തന്ന ലീലാവതി ടീച്ചർ വരെയുളളവർ. ഡിഗ്രി ക്ലാസിലൊരിക്കൽ പ്രസന്നൻ മാഷ് പറഞ്ഞതോർമ്മയുണ്ട്;ഓരോ അധ്യാപകരും പുഴക്കടവിലെ അലക്ക് കല്ലുകളെപ്പോലെയാണെന്ന്.തലമുറകളുടെ അഴുക്കുകൾ അലിയിച്ച് കളഞ്ഞ് സ്വയം തേഞ്ഞുതീരുന്നവർ...ഹൃദയത്തിൽ അക്ഷരങ്ങളുടെ കെടാവിളക്ക് കൊളുത്തിയ എല്ലാ ഗുരുക്കൻമാർക്കും വന്ദനം....

ഒരു പെരുന്നാൾ ഓർമ്മ

ഓർമ്മകളിൽ എൻറെ ആദ്യ ചെറിയ പെരുന്നാൾ റുബിതയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു.വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ ഒരു മഴക്കാലം. സൈക്കിളുമെടുത്ത് അവളുടെ വീടു തേടിയിറങ്ങി. മുൻപൊരിക്കൽ സെറീനയ്ക്കൊപ്പംആ വീട്ടിൽ പോയിട്ടുണ്ടെങ്കിലും വഴി കൃത്യമായറിയില്ല. അതൊക്കെ ചോദിച്ച് ചോദിച്ചങ്ങ് പോകാമെന്നുറച്ചു. ചാറ്റൽ മഴ വകവെയ്ക്കാതെ സൈക്കിൾ ആഞ്ഞു ചവിട്ടി .കേട്ടറിവ് മാത്രമുള്ള പെരുന്നാൾ ചിന്തകളായിരുന്നുഎൻറെ മനസുനിറയെ. ഒടുക്കം എനിയ്ക്കു തെറ്റിയില്ല, ദാ വീടിൻ്റെ ഉമ്മറത്ത് റുബിയുംഅനിയത്തിമണിക്കുട്ടിയും നിൽക്കുന്നു. എന്നെ കണ്ട് അവരൊന്നു ഞെട്ടി കാണണം. മറ്റൊന്നും കൊണ്ടല്ലാ, എൻ്റെ ഉള്ളിലെഅപകർഷതാബോധം കൊണ്ടാകണം കൂട്ടുകാരുടെയൊന്നും വീടുകളിൽ പോകുന്ന പതിവ് അന്നെനിയ്ക്കുണ്ടായിരുന്നില്ല. അത് അവർക്കറിയാം. സാക്ഷാൽ ആ ഞാനാണ് ഇപ്പോൾ അവർക്ക് മുന്നിൽ ഈ നിൽക്കുന്നത്.നിറപുഞ്ചിരിയോടെഅവരെന്നെ അകത്തേക്ക് ക്ഷണിച്ചു.വീടു നിറച്ചും ആളുകൾ. കുഞ്ഞുമ്മമാർ, ഇത്തമാർ ,വല്ല്യുമ്മ, അവരുടെയൊക്കെ മക്കൾ...അങ്ങനെ... അങ്ങനെ... ആകെ ബഹളമയം. അവർക്കിടയിൽ അവരിൽ ഒരാളായി ഞാനും.എന്നെ കണ്ടപാടെ ഉമ്മച്ചി അടുക്കളയിൽ ന...

മഴ

മനസ്സിൽ ഒരു മഴക്കാലം പെയ്തു തിമർക്കുകയാണ് , ഒരിക്കലും തോരാതെ ...തോർന്നൊ ഴിയാതെ  ... അതിന്റെ കാറും കോളും... മഴേ , ഒഴുക്കിൽ നീ കാര്ന്നെടുത്തത്  കാലങ്ങളായി ഞാൻ കാത്തു വെച്ച  എന്റെ സന്തോഷങ്ങളുടെ ...പ്രതീക്ഷയുടെ  കളിവള്ളങ്ങളെയായിരുന്നോ ???

മഞ്ചാടിക്കുരു

Image
വെയിൽ ചിരി  മുഖത്തും മനസിലും ഇടയിൽ ചാറി  ഒഴിഞ്ഞൊരു  മഴയോർമ നനച്ചു കളഞ്ഞില്ലേ നീ എന്റെ  മഞ്ചാടി കുരുന്നിനെ