ബിഗ് ബോസ്സ് 7
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ റെയ്റ്റിങ് ഉള്ള ഒരു റിയാലിറ്റി ഷോ ആണ് #BiggBoss . ബിഗ് ബോസ്സ് മലയാളത്തിൻ്റെ ആദ്യത്തെ സീസൺ മുതല്‍ക്കു ആ ഷോ കാണുന്ന ഒരാളാണ് ഞാൻ.ഞാൻ മാത്രമല്ല വീട്ടില്‍ എന്റെ ഒന്നാം ക്ലാസ്സുകാരി മോളും ഹസ്ബന്‍ഡും എല്ലാം ഈ ഷോ കാണുന്ന ആളുകൾ ആണ്. ഒരുപാട് പേര് പറയുന്നത് കേൾക്കാം എന്തിനാ ഇങ്ങനെയുള്ള ഷോ ഒക്കെ കണ്ടു സമയം കളയുന്നേ. കുട്ടികള്‍ക്ക് ഒന്നും കാണാന്‍ പറ്റിയ ഷോ അല്ല എന്നൊക്കെ. ഒറ്റ ഉത്തരമേയുള്ളൂ ഇതും നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. അതിലെ ആളുകളില്‍ എന്നേ പോലെയും നിങ്ങളേ പോലെയും നമ്മളില്‍ പലരെയും പോലെയുമുള്ള ആളുകളെ നമുക്ക് കാണാന്‍ കഴിയും. നമുക്കിടയിലും നമ്മുടെ ചുറ്റുപാടുകളിലും നടക്കുന്നതൊക്ക തന്നെയാണ് അതിന്റെയുള്ളിലും നടക്കുന്നത്. അതുകൊണ്ട് തന്നെ അതിൽ നിന്ന് മാറി നടക്കേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല.
പറഞ്ഞു വരുന്നത് എന്താണെന്ന് വെച്ചാൽ , ഞാൻ ഇത് വരെ കണ്ട സീസണുകളിൽ പൊതുവെ ഏറ്റവും മോശം സീസൺ ഇതാണ് #BiggBossMalayalam7. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പിൽ പാളിച്ച പറ്റിയതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതൊരു മൈന്റ് ഗെയിം ആണെന്ന ഏറ്റവും ബേസിക് നോളജ് പോലും ഇല്ലാത്ത കുറെ എണ്ണങ്ങളെ കൊണ്ട് വന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ ന്യൂനത. ഈ കാരണം കൊണ്ട് കഴിഞ്ഞ സീസണുകളിലെ പോലെ കൃത്യമായി ഒരു മത്സരാർത്ഥിയെ സപ്പോര്‍ട്ട് ചെയ്യാൻ തോന്നിയിട്ടുമില്ല. അതുകൊണ്ട് തന്നെ എല്ലാ ആഴ്ചകളിലും തുടർച്ചയായി അങ്ങനെ വോട്ടും കൊടുത്തിട്ടില്ല. എന്ന് കരുതി കൊടുക്കാതെയും ഇരുന്നിട്ടില്ല. ആദ്യത്തെ ആഴ്ചകളിൽ ടാസ്ക് ഒക്കെ നന്നായി ചെയ്യുന്നത് കൊണ്ട് #ആര്യന് വോട്ട് ചെയ്തിട്ടുണ്ട്. പിന്നെ ഈ ലോകം എല്ലാവരുടേയും കൂടെയാണെന്ന് വ്യക്തമായ ബോധമുള്ളത് കൊണ്ട് തന്നെ പൊതുവെ എല്ലാ സീസണിലേയും LGBTQ മത്സരാർത്ഥികളെയും സപ്പോര്‍ട്ട് ചെയ്യാറുണ്ട്. അതുകൊണ്ട് ഇത്തവണ #ആദില - #നൂറ എന്നിവർക്കും വോട്ട് ചെയ്തിട്ടുണ്ട്. പിന്നെ കോമണറായി വന്ന #അനീഷിനും വോട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ ഇത്തവണ കുറച്ച് പേർക്കും കൂടി ഞാൻ വോട്ട് ചെയ്തിട്ടുണ്ട്. അതോണ്ട് തന്നെ ഈ പോസ്റ്റ് കണ്ട് ഞാൻ പ്രത്യേകിച്ച് ഒരാളുടേയും പി. ആർ ആണെന്നും പറഞ്ഞു ആരും വരണ്ട.
ഇനി ഈ സീസണിൽ ഞാൻ ഒട്ടും വോട്ട് ചെയ്യാത്ത ഒരാൾ ആണ് #അനുമോൾ. അത് ഒരിക്കലും അവരെ ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല. ഞാൻ ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ പോലും എന്റെ മോളുടെ ഒന്നാം പിറന്നാളിന് അനു അവളെ വിഷ് ചെയുന്ന വീഡിയോയുടെ സ്ക്രീൻ ഷോട്ട് ആണ്. എന്റെ ഒരു കാഴ്ചപ്പാടില്‍ അവിടെ ഉള്ളവരിൽ പൊതുവെ ഏറ്റവും വോട്ട് കിട്ടാൻ സാധ്യത ഉള്ള ഒരാൾ അനുമോൾ ആണ്. കാരണം അവർ ആളുകള്‍ക്കിടയിൽ വളരെ ഫെമിലിയറാണ്. അങ്ങനെ അവരെ സ്ക്രീനിലും നേരിട്ടും കണ്ട് ഇഷ്ടപ്പെട്ട ആളുകൾ തന്നെ ആണ് അവരുടെ യാഥാര്‍ത്ഥ പി. ആർ എന്ന് വേണം പറയാന്‍. അല്ലാതെ എല്ലാവരും പറയുന്ന പോലെ പി. ആർ കൊണ്ട് മാത്രം അല്ല. ഇനി ഇപ്പൊ പി. ആർ ചെയ്താല്‍ തന്നെ എന്താ തെറ്റ്? അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്. ഇന്നത്തെ കാലത്ത് ആളുകൾ പല രീതിയിലും പി. ആർ പ്രയോജനപ്പെടുത്തിയാണ് വളരുന്നതും. അതിൽ ചിലത് വളരെ വിസിബിളായി തന്നെ നമുക്ക് അറിയാം ചിലത് പെട്ടന്ന് നമുക്ക് അറിയാനും പറ്റില്ല. പിന്നെ ഈ പറയുന്ന പി. ആർ ചെയ്തത് കൊണ്ട് മാത്രം ആരും എവിടെയും ജയിക്കില്ല. അതിനു നമ്മൾ കണ്ടൻ്റ് കൂടി കൊടുക്കണം. അത് ഇനി അനുമോൾ കൊടുത്തില്ല എങ്കിൽ തന്നെയും അവരെ ചുറ്റിപറ്റി മറ്റുള്ളവര്‍ നല്ലത് പോലെ കൊടുക്കുന്നുണ്ട്. അങ്ങനെ വരുമ്പോ നിലവിൽ അനുമോൾക്ക് പി. ആർ കൊടുക്കുന്ന ആ ഏജൻസിയേക്കാൾ നന്നായി അവിടെ ഉള്ള വിഡ്ഢികൾ തന്നെയാണ് ഇപ്പൊ അനുമോൾക്ക് വേണ്ടി ആ പണി ചെയ്യുന്നത്.
ഇനി ദേ ഒന്ന് രണ്ട് ദിവസം കൂടി കഴിഞ്ഞ ഈ സീസണ്‍ തീരും. കപ്പ് ആര് എടുക്കണമെന്നാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ മുമ്പൊക്കെ രണ്ട് പേരെ കുറിച്ചാണ് ഞാൻ പറഞ്ഞിരുന്നത്. ഒന്ന് #അനീഷ് എന്ന കോമണർ. കപ്പ് അയാൾ എടുക്കുകയാണെങ്കിൽ നമ്മളെ പോലെയുള്ള സാധാരണക്കാര്‍ക്കും കൂടി ഉള്ളതാണ് ആ വേദി എന്ന് തെളിയും. മറ്റൊരു പേര് #നൂറ ആണ്. അവരുടെ ക്യൂട്ട്നെസ്സ് കണ്ടിട്ടല്ല അങ്ങനെ പറയുന്നത്. അത്യാവശ്യം നല്ലൊരു ഗെയിമറാണ് അവർ. മാത്രമല്ല LGBTQ വിഭാഗത്തിൽ നിന്നൊരു മത്സരാർത്ഥി ആ കപ്പ് സ്വന്തമാക്കണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അവരെ പോലെയുള്ളവരെ മാറ്റി നിര്‍ത്തുന്ന ഒരുകൂട്ടം ആളുകള്‍ക്ക് മുന്നില്‍ അതൊരു വലിയ അച്ചീവ്മെൻ്റ് തന്നെയാണ്.
ഇനി വീണ്ടും കാര്യത്തിലേക്ക് വരാം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ എന്റെ വോട്ട് കൊടുത്തത് മുകളില്‍ പറഞ്ഞ രണ്ട് പേര്‍ക്കുമല്ല. മുമ്പ് ഒരിക്കല്‍ പോലും ഞാൻ വോട്ട് ചെയ്യാത്ത ഒരാളായ അനുവിനാണ് ഞാൻ ഇപ്പോൾ വോട്ട് ചെയ്യുന്നത്. ഇപ്പൊ എനിക്ക് ആ കപ്പ് അനുമോൾക്ക് കിട്ടണം എന്ന് നല്ല ആഗ്രഹം ഉണ്ട്. എന്താന്ന് അല്ലെ? അതിനുള്ളില് റീ എന്‍ട്രി ആയ മരമണ്ടൻമാരെല്ലാം ചേര്‍ന്ന് അസൂയയും കുശുമ്പും മൂത്ത് വളഞ്ഞിട്ട് അവരെ ഡൗണ്‍ ആക്കാന്‍ നോക്കുമ്പോഴും ഒരു അടി പോലും പതറാതെ കട്ടക്ക് പിടിച്ചു നില്‍ക്കുന്ന പെണ്ണൊരുത്തിയുടെ ആത്മവിശ്വാസത്തിനും ധൈര്യത്തിനുമാണ് എന്റെ വോട്ട്. 🔥
വിജയാശംസകൾ Anumol Anukutty 🙌
#BiggBoss
#mohanlal
#malayalam
#Asianet
#anumol
Comments
Post a Comment