കലോത്സവം എന്നും ഒരു ലഹരിയായിരുന്നു. പഠിക്കുന്ന കാലത്തൊക്കെയും സ്കൂളില്‍ നിന്നും മത്സരിക്കാൻ പോയിട്ടുണ്ട്. അധികവും ഓഫ് സ്റ്റേജ് ഇനങ്ങൾ ആയിരുന്നു. . ഇന്നത്തെ പോലെ മക്കളെ നല്ലോരു ഗുരുവിന് കീഴില്‍ ചേർത്ത് കലയഭ്യസിപ്പിയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി ഒന്നും അന്നത്തെ പല രക്ഷിതാക്കൾക്കും ഉണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ പെട്ടവരായിരുന്നു ഞാനും എന്റെ പാരൻസും. അതോണ്ട് തന്നെ ഉപജില്ലാ കലോത്സവം വരെ ഒക്കെ എത്താനേ സാധിച്ചിട്ടുള്ളൂ. അതിന്റെയെല്ലാം സർട്ടിഫിക്കറ്റ്സ് ഇപ്പഴും ഒരു നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്നത്തെ ആ മത്സരാവേശം ഇന്നും മനസ്സിലുണ്ട്. മോളെ ഒരു ഗവണ്മെന്റ് സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണം എന്ന ആഗ്രഹം പോലും ഉരുത്തിരിഞ്ഞത് അങ്ങനെയൊരു വല്ല്യ വേദിയിൽ അവളെ കാണാൻ കൊതിച്ചാണ്. പക്ഷേ അവളുടെ സ്കൂളില്‍ നിന്നുണ്ടായ ചില മോശം അനുഭവങ്ങളുടെ ഭാഗമായി പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവളെ സ്കൂൾ മാറ്റി ഒരു പ്രൈവറ്റ് സ്കൂളിൽ ചേർത്തേണ്ടി വന്നു. ഇപ്പഴും ഒരു അഞ്ചാം ക്ലാസ് വരെ അവിടെ പഠിപ്പിച്ച് പിന്നെ നേരെ ഒരു ഗവണ്മെന്റ് സ്കൂളിൽ തന്നെ ചേര്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ...
അമ്മ ഇല്ലായ്മയുടെ കഠിനകഠോരമായ ഏഴാം വർഷമാണ്. കൂടെ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അമ്മയോളം അമ്മ മാത്രമേയുള്ളൂ... അമ്മ പോയതോടെയാണ് വീടും ഞങ്ങളും ശൂന്യമായി പോയത്. പിന്നീട് അങ്ങോട്ടൊന്നും പഴയ പോലായായിരുന്നില്ല..... ഏത് വേനലിലും അമ്മയൊരു തണലായിരുന്നെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയത് അവിടം മുതല്ക്കായിരുന്നു. മക്കളെ ഒരുപാട് പുന്നാരിച്ച് വളർത്തിയ ഒരമ്മയായിരുന്നില്ല. എല്ലാ കാര്യത്തിലും അത്യാവശ്യം കാർക്കശ്യം കാണിച്ചിരുന്ന അസാമാന്യ ധൈര്യമുള്ള... എന്തും മുന്നില്‍ നിന്ന് ചെയ്യാൻ കരുത്തുള്ള... ആര്‍ക്കും എന്തും ചെയ്യാന്‍ മനസ്സുള്ള ഒരാൾ... അതായിരുന്നു ഞാൻ മനസ്സിലാക്കിയ അമ്മ... ഒരുപാട് പഠിച്ചിട്ടൊന്നുമില്ലെങ്കിലും വിദ്യാഭ്യാസത്തിന്റെ വിലയറിയുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെ എന്റെ പഠനത്തിലും എന്നിലും എന്നെക്കാൾ പ്രതീക്ഷകളുണ്ടായിരുന്നു അമ്മക്ക്. പൈസയുടെ ബുദ്ധിമുട്ടുകൾ എന്ത് തന്നെ വന്നാലും എന്റെ എഴുത്ത്, വായന, പഠനം ഇതിനോട് ഒന്നും നോ പറയാതെ കൂടെ നിന്നിട്ടുണ്ട്.ആ പ്രതീക്ഷയ്ക്കൊത്ത് എവിടെയും എത്താനോ എന്തേലും നേടാനോ ഒന്നും എനി...
സത്യത്തിൽ അവധിക്കാലം എനിക്കും കൂടിയാണ്. എന്റെ ഒക്കെ കുട്ടിക്കാലത്ത് കളിക്കാൻ എത്ര പേരായിരുന്നു. വീടിനടുത്ത് ഉള്ള ആ വലിയ പറമ്പില്‍ ഞങ്ങള്‍ പിള്ളേര് സെറ്റ് കളിക്കാത്ത കളികൾ ഇല്ല. കല്ല് കളി, ഒളിച്ചി പ്രാന്തി, ക്രിക്കറ്റ്, അല്ലീമല്ലീജമന്തി, പുള്ള്യാംക്കുത്തി, ഗോലി, ഉണ്ണിപ്പുര കെട്ടൽ ഇതൊക്കെ അവയിൽ ചിലത് മാത്രം. അന്നൊക്കെ അത് കളിക്കാൻ ഒരു പട തന്നെ കൂടെ ഉണ്ടായിരുന്നതാണ് ആ കളികളെയെല്ലാം ഇത്രേം മനോഹരമായി ഓര്‍ത്തെടുക്കാനുള്ള ഒരു കാരണം. കളിയില്‍ ഇടയില്‍ തല്ലു കൂടി പിണങ്ങി പോകും... വാശി കാണിച്ച് മാറി നില്ക്കും... ചിലര്‍ കരയും.... ചിലർ കളിയാക്കും..... മറ്റ് ചിലർ വെല്ലുവിളിക്കും....ഇതെല്ലാം ഉണ്ടാകുമെങ്കിലും പിന്നെയും ഞങ്ങൾ ഒന്നിച്ച് അവധി ഒരാഘോഷമാക്കി മാറ്റും. എല്ലാവരുടെയും കളി ചിരി മേളങ്ങൾ കൊണ്ട് ആ പരിസരം ആവേശഭരിതമാകും. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ പിന്നെ ഉച്ചക്ക് ഭക്ഷണത്തിന് കേറി ചെല്ലും. നാല് മണി ചായയും കടിയും ഒക്കെ ഓരോ വീട്ടില്‍ നിന്ന് ആയിരിക്കും. പഴുത്ത ചക്കയോ മാങ്ങയോ ചക്ക വറുത്തതോ ഒക്കെ ആയി ഏതേലും വീട്ടില്‍ നിന്ന് കഴിക്കും. ജീവിതത്തിൽ ഏറ്റവും നല്ല കുറെ കാര്യങ്ങൾ പഠിച്ചത് അന്നത്തെ ആ കൂട്ടായ...
Comments
Post a Comment