Posts

മറക്കാത്ത രുചികൾ

Image
ഇത് കണ്ടാൽ പപ്പടമെന്ന് തോന്നുമെങ്കിലും സാധനം വേറെയാണ് മക്കളെ 😉 പണ്ടൊക്കെ സ്കൂൾ വിട്ട് വരുമ്പോ നാലുമണിക്ക് കഴിക്കാൻ എന്താവും അമ്മ ഉണ്ടാക്കിയത് എന്ന ചിന്തയാണ്. മിക്കവാറും ടൈഗര്‍ ബിസ്കറ്റോ പാർലേജി ബിസ്കറ്റോ ഒക്കെ ആവും. എന്നാ ചില ദിവസങ്ങളില്‍ അമ്മ സ്പെഷ്യൽ ആയിട്ട് പഴം പൊരിയോ പൂരിയോ ചട്ടിയിൽ ചുട്ട് എടുത്തതോ ആവിയില്‍ വേവിച്ച് എടുത്തതോ ആയ അടയോ സുഖിയേനോ ഉണ്ടാക്കി വെക്കും. അന്നത്തെ ദിവസം ഞങ്ങള്‍ പിള്ളേർക്ക് കോളാണ്. സത്യം പറഞ്ഞാ അന്നത്തെ ദിവസം  ട്യൂഷന്‍ ക്ലാസിലേക്ക് പോകാൻ മടി ആകും. കാരണം ഓടിപെടച്ച് അത് കഴിക്കണ്ടേ. എനിക്ക് ആണെങ്കിൽ ഇഷ്ടപെട്ട എന്ത് സാധനവും സാവധാനം ഇരുന്ന് ആസ്വദിച്ചു കഴിക്കണം. ചിലപ്പോ എന്റെ ഇഷ്ടം ഭക്ഷണം ഞാൻ പ്ലേറ്റിൻ്റെ അറ്റത്ത് മാറ്റി വെക്കും ലാസ്റ്റ് അത് മാത്രം എടുത്ത് കഴിക്കാൻ വേണ്ടി ആണ്. അങ്ങനെ വെച്ച് വെച്ച് അനിയന്‍ ഇടക്ക് എന്റെ പങ്ക്‌ എടുത്ത് തിന്നിട്ട് അടി ഉണ്ടായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാരണം അന്ന് അങ്ങനെ ഇഷ്ട്ടപെട്ട നല്ല ഭക്ഷണം ഇന്നത്തെ പോലെ എപ്പഴും എപ്പഴും ഒന്നും കഴിക്കാൻ ഉള്ള വകുപ്പ്  ഉണ്ടാകാൻ വഴിയില്ല. ഇന്ന് ഇപ്പൊ എല്ലാം ഉണ്ടെങ്കിലും ഒന്നും വേണ്ടാതായിരിയ്ക്ക...

പല്ല് പോയേ

Image
രണ്ടാമത്തെ പാൽ പല്ലും ഡോക്ടർക്ക് കൊടുത്തിട്ട് വന്ന വരവാ. ഇത്തവണ കൊച്ചു ചെറുതായിട്ടൊന്ന് കരഞ്ഞ്. സംഗതി പല്ല് അത്രയ്ക്ക് അങ്ങ് ഇളക്കം ആയിട്ടുണ്ടായില്ല. പക്ഷേ താഴെ ഉള്ള രണ്ട് പല്ല് ഇച്ചിരി ചെരിഞ്ഞ് നിന്നിരുന്നത് കൊണ്ട്‌ നേരത്തെ തന്നെ എടുക്കാതെയും പറ്റില്ല. പല്ലിന്റെ മുകൾ ഭാഗം നാവിന്റെ തുമ്പില്‍ തട്ടി അത്യാവശ്യം നല്ല വേദനയും ഉണ്ടാരുന്നു. ഒരു ഐസ് ക്രീമിൻ്റെ പുറത്ത്‌ എല്ലാം പറഞ്ഞ്‌ ഒത്തുതീര്‍പ്പാക്കീട്ടുണ്ട്. അങ്ങനെ ഇപ്പൊ എല്ലാം സെറ്റ് ✌️ #aruhi_our_love #milktooth #babyteeth #kids

കലാപ്പൂരം

Image
കലോത്സവം എന്നും ഒരു ലഹരിയായിരുന്നു. പഠിക്കുന്ന കാലത്തൊക്കെയും സ്കൂളില്‍ നിന്നും മത്സരിക്കാൻ പോയിട്ടുണ്ട്. അധികവും ഓഫ് സ്റ്റേജ് ഇനങ്ങൾ ആയിരുന്നു. . ഇന്നത്തെ  പോലെ മക്കളെ നല്ലോരു ഗുരുവിന് കീഴില്‍ ചേർത്ത് കലയഭ്യസിപ്പിയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി ഒന്നും അന്നത്തെ പല രക്ഷിതാക്കൾക്കും ഉണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ പെട്ടവരായിരുന്നു ഞാനും എന്റെ പാരൻസും. അതോണ്ട് തന്നെ ഉപജില്ലാ കലോത്സവം വരെ ഒക്കെ എത്താനേ സാധിച്ചിട്ടുള്ളൂ. അതിന്റെയെല്ലാം സർട്ടിഫിക്കറ്റ്സ് ഇപ്പഴും ഒരു നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്നത്തെ ആ മത്സരാവേശം ഇന്നും മനസ്സിലുണ്ട്. മോളെ ഒരു ഗവണ്മെന്റ് സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണം എന്ന ആഗ്രഹം പോലും ഉരുത്തിരിഞ്ഞത് അങ്ങനെയൊരു വല്ല്യ വേദിയിൽ അവളെ കാണാൻ കൊതിച്ചാണ്. പക്ഷേ അവളുടെ സ്കൂളില്‍ നിന്നുണ്ടായ ചില മോശം അനുഭവങ്ങളുടെ ഭാഗമായി പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവളെ സ്കൂൾ മാറ്റി ഒരു പ്രൈവറ്റ് സ്കൂളിൽ ചേർത്തേണ്ടി വന്നു. ഇപ്പഴും ഒരു അഞ്ചാം ക്ലാസ് വരെ അവിടെ പഠിപ്പിച്ച് പിന്നെ നേരെ ഒരു ഗവണ്‍മെന്റ് സ്കൂളിൽ തന്നെ ചേര്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നത്.           ...

വീട്

അന്നും ഇന്നും തണുപ്പ് സഹിക്കാൻ പറ്റാത്തൊരാളാണ് ഞാൻ. പണ്ടൊക്കെ  ഡിസംബർ മാസം ആയാൽ  വെളുപ്പാൻ കാലത്തെ തണുപ്പ് പ്രതിരോധിക്കാൻ വേണ്ടി നേരെ ചെന്ന് വിറകടുപ്പിൻ്റെ മുന്നില്‍  ഒറ്റ ഇരിപ്പാണ്. അപ്പോഴേക്കും വീട്ടില്‍ ആരെങ്കിലും നേരത്തെ എണീറ്റു മുറ്റത്തേം പറമ്പിലേം ചവറൊക്കെ അടിച്ചു കൂട്ടിയിട്ടുണ്ടാകും. അന്നൊക്കെ പറമ്പ് നിറച്ച് പ്ലാവുണ്ടായിരുന്നു. നാട്ടില്‍ ആരേലും ഗൾഫിൽ പോകുന്നുണ്ടെങ്കില് ചക്ക വറുത്ത് കൊടുത്തു അയയ്ക്കാനായി അച്ഛമ്മോട് ചക്ക ചോദിച്ച് വരും. പ്ലാവ് മത്രമല്ല പുളിയും മാവും മഞ്ജാടി മരവും ഉഴുന്നുണ്ടിയുമൊക്കെ ചേര്‍ന്ന് കുറെ മരങ്ങളുണ്ടായിരുന്നു പറമ്പില്‍. എല്ലാത്തിന്റെയും ഇല അടിച്ചു കൂട്ടി കൂന ആക്കി ഓരോ സ്ഥലത്തും  ഇട്ടിട്ടുണ്ടാകും. അടുപ്പിന്റെ മൂട്ടീന്ന് ഞാൻ നേരെ എണീറ്റു പോകുന്നത് അതിന്റെ അടുത്തേക്ക് ആകും. ബ്രഷിൻ്റോ ഷിപ്പിൻ്റോ  തീപ്പെട്ടി കൂടും ഒരു പിടി ഓലക്കുടിയും കൈ പിടിക്കും. എന്നിട്ട് ചെന്ന്  ആ ചവറൊക്കെ അങ്ങ് കത്തിയ്ക്കും. അച്ഛാഛനും ഉണ്ടാകും കൂട്ടിന്. കാറ്റത്ത് ചവറു കത്തി ചാരം മേലേക്ക് പറക്കുന്നും നോക്കി ആ ചൂടും കൊണ്ട്‌ ഇരിക്കാൻ എന്തൊരു സുഖമാണെന്നോ. ഓരോന്ന് കത...

ക്രിസ്മസ്

ഡിസംബർ മാസത്തിൽ അച്ഛൻ വീട്ടില്‍ കൊണ്ട്‌ വന്ന് തൂക്കിയിരുന്ന ഒരു ചുവന്ന നക്ഷത്രത്തിന്റെ  ഓര്‍മ്മയാണ് വീട്ടിലെ എന്റെ ക്രിസ്മസ്. പണി കഴിഞ്ഞ് വരും വഴി കാട്ടൂരങ്ങാടീന്ന് അത് വാങ്ങി സൈക്കിൾ കൊട്ടയില്‍ ഇട്ട് കൊണ്ട്‌ വരും. വീട്ടില്‍ വന്ന് അത് നിവർത്തി വീടിന്റെ ഇടത്തേ മൂലയില്‍ കൊളുത്തി ഇടും.  രാത്രിയില്‍ ആ ചുവപ്പ് നക്ഷത്രത്തിന് ശോഭ കൂട്ടാൻ പാകത്തില്‍ അതിന്റെ നടുക്ക് ഒരു സീറോ ബള്‍ബും കൂടി ഉണ്ടാകും. മിക്കവാറും എല്ലാ വര്‍ഷവും അച്ഛൻ ആ സെയിം ഡിസൈനില്‍ ഉള്ള റെഡ് കളർ സ്റ്റാർ മാത്രമേ വാങ്ങാറുള്ളൂ. ആ കളർ എങ്കിലും ഒന്ന് മാറ്റി വാങ്ങാന്‍ പല തവണ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അച്ഛൻ അത് മാത്രമേ വാങ്ങി വരാറുള്ളൂ. പിന്നെ ഞങ്ങള്‍ വലുതായപ്പോളാണ് ആ ചുവപ്പ്  മാറി നക്ഷത്രത്തിന് മറ്റ് കളർ വരാൻ  തുടങ്ങിയത്.  ക്രിസ്മസ് ട്രീയും പുൽക്കൂടുമൊന്നും കെട്ടുന്ന പതിവ് അന്നും ഇല്ല ഇന്നും ഇല്ല. ഒരു തവണ എങ്കിലും ക്രിസ്മസിന് അതൊക്കെ ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. അടുത്ത തവണ ആവട്ടെ അപ്പൊ നോക്കാം എന്ന് പറഞ്ഞു അത് മാറ്റി വെക്കലാണ് പതിവ്. പിന്നെ അന്നൊക്കെ ക്രിസ്മസ്  സമയത്ത്‌ ആരേലും വീട്ടില്‍ വിരുന്ന് വന്ന ...

ആരോ

Image
ശ്യാമ പ്രസാദിനേയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്നാ ഷോട്ട് ഫിലിം കണ്ടു. മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഷോട്ട് ഫിലിം ആണിത്. കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ അസീസ് നെടുമങ്ങാടും ഇതൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കഥ, ക്യാമറ, പശ്ചാത്തല സംഗീതം, ആര്‍ട്ട്, കോസ്റ്റൂം, മെയ്ക്കപ്പ് അങ്ങനെ ആകെ മൊത്തത്തില്‍ നോക്കിയാൽ സംഗതി കൊള്ളാം എന്ന് തോന്നി. ശ്യാമ പ്രസാദ് എന്ന സംവിധായകനിലെ നല്ലൊരു നടനെ കൂടി 'ആരോ'യിലൂടെ കാണാന്‍ കഴിഞ്ഞു. കുറച്ച് നേരത്തെ ഒരു സ്ക്രീൻ പ്രസൻസ് ഉള്ളു എങ്കിലും മഞ്ജു വാര്യാർ തന്നെയാണ് ഇതിലെ സെൻ്റർ ഓഫ് അട്രാക്ഷൻ. സംഗതി ശരിക്കും ഒരു പോയറ്റിക് ഫിക്ഷൻ മോഡിൽ കണ്ടാൽ ഇഷ്ടപ്പെടും.                                    പിന്നെ കുറ്റം പറയുന്നവരോട് ഒന്നേ പറയാനുള്ളൂ എല്ലാവരേയും പ്രീതി പെടുത്തിക്കൊണ്ട് ഒരു കലാ സൃഷ്ടി നിർമ്മിക്കുന്നത് പ്രയാസമാണ്.  ആരും ആരെയും  നിര്‍ബന്ധിച്ചു കാണാനൊന്നും പറയുന്നില്ലല്ലോ. അതുകൊണ്ട്‌ തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് കാണാത...

'ഇൻസൾട്ടാണ് മുരളി ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍വെസ്മെൻ്റെ്'

'ഇൻസൾട്ടാണ് മുരളി ജീവിതത്തിലെ ഏറ്റവും  വലിയ ഇന്‍വെസ്മെൻ്റെ്' എന്നൊരു സിനിമ ഡയലോഗുണ്ട്. അന്നൊക്കെ അത് കേൾക്കുമ്പോൾ വല്യൊരു മോട്ടിവേഷന്‍ ആയിരുന്നു. പക്ഷെ പിന്നീട് ജീവിത്തില്‍ അങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്ന് പോകണ്ട വന്നപ്പോ മനസ്സിലായി അപമാനിക്കപ്പെടുന്നതിൻ്റെ  വേദന എത്രമാത്രമാണെന്ന്.  തനിച്ചോ ആൾക്കൂട്ടത്തിലോ ആയിക്കോട്ടെ ഇൻസൾട്ട് ചെയ്യപ്പെടുന്ന ആ ഒരു മൊമൻ്റ് ഉണ്ടല്ലോ ഓര്‍മ്മ മായും വരെ മനസ്സിലങ്ങനെ കിടക്കും. പിന്നീടൊരുപക്ഷേ നമ്മൾ അയാളോട് ക്ഷമിച്ചെന്ന് വരാം. എങ്കിലും മറന്ന് കളയുന്നത് അത്ര എളുപ്പമല്ല...💔