കലാപ്പൂരം
കലോത്സവം എന്നും ഒരു ലഹരിയായിരുന്നു. പഠിക്കുന്ന കാലത്തൊക്കെയും സ്കൂളില്‍ നിന്നും മത്സരിക്കാൻ പോയിട്ടുണ്ട്. അധികവും ഓഫ് സ്റ്റേജ് ഇനങ്ങൾ ആയിരുന്നു. . ഇന്നത്തെ പോലെ മക്കളെ നല്ലോരു ഗുരുവിന് കീഴില്‍ ചേർത്ത് കലയഭ്യസിപ്പിയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി ഒന്നും അന്നത്തെ പല രക്ഷിതാക്കൾക്കും ഉണ്ടായിരുന്നില്ല. അക്കൂട്ടത്തിൽ പെട്ടവരായിരുന്നു ഞാനും എന്റെ പാരൻസും. അതോണ്ട് തന്നെ ഉപജില്ലാ കലോത്സവം വരെ ഒക്കെ എത്താനേ സാധിച്ചിട്ടുള്ളൂ. അതിന്റെയെല്ലാം സർട്ടിഫിക്കറ്റ്സ് ഇപ്പഴും ഒരു നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്നത്തെ ആ മത്സരാവേശം ഇന്നും മനസ്സിലുണ്ട്. മോളെ ഒരു ഗവണ്മെന്റ് സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണം എന്ന ആഗ്രഹം പോലും ഉരുത്തിരിഞ്ഞത് അങ്ങനെയൊരു വല്ല്യ വേദിയിൽ അവളെ കാണാൻ കൊതിച്ചാണ്. പക്ഷേ അവളുടെ സ്കൂളില്‍ നിന്നുണ്ടായ ചില മോശം അനുഭവങ്ങളുടെ ഭാഗമായി പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവളെ സ്കൂൾ മാറ്റി ഒരു പ്രൈവറ്റ് സ്കൂളിൽ ചേർത്തേണ്ടി വന്നു. ഇപ്പഴും ഒരു അഞ്ചാം ക്ലാസ് വരെ അവിടെ പഠിപ്പിച്ച് പിന്നെ നേരെ ഒരു ഗവണ്മെന്റ് സ്കൂളിൽ തന്നെ ചേര്‍ക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ...

Comments
Post a Comment