പുതുവർഷാശംസകൾ

പ്രതീക്ഷകളുടെ ഇത്തിരിവെട്ടത്തിലും ഇരുട്ട് കയറിയ കെട്ടകാലമായിരുന്നു 2015 എനിക്ക്.. നഷ്ടങ്ങളുംവേർപാടിൻറെ വേദനകളും മാത്രമാണ്   ഈ വർഷത്തെ തിരുശേഷിപ്പായി മനസ്സിൽ അവശേഷിക്കുന്നത് അതുകൊണ്ടുതന്നെ ഓർമ്മകളുടെ പിൻവാതിലിലൂടെ പോലും മുഖംവീർപ്പിച്ചുകൊണ്ട് ഒളിഞ്ഞു നോക്കാതിരിക്കട്ടെ  2015 എന്ന പ്രാർത്ഥന മാത്രമേയുളൂ...അല്ലാതെ പുതുവർഷത്തിൽ പുതിയ പ്രകടന പത്രികകളെന്നും ഇറക്കി എന്നെം പിന്നെ ദേ, നിങ്ങളെം ബുദ്ധിമുട്ടിക്കാനൊന്നും ഉദ്ദേശമില്ലാട്ടാ..വരാനുളളതെല്ലാം ഓട്ടോ പിടിച്ചാണേലും വഴി തെറ്റാതെ ഇടിച്ച് കേറി വരുമെന്നാണല്ലോ പ്രമാണം....ആ, എന്തായാലും സഹയാത്രികർക്കെല്ലാംഈ പുതുവർഷത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ... ബല്യ സന്തോഷമൊന്നും തോന്നണില്ലാ.എന്നാലും ഇത്തിരി പഞ്ചിന് ഇരിക്കട്ടെ ഒരു ഹാപ്പി ന്യൂയർ...✨✨✨

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ