ഒരു സ്കൂൾ നൊസ്റ്റു... ❤️
കഴിഞ്ഞ ദിവസം ആഹി മോള് ഫോട്ടോ എടുക്കാന്‍ നേരത്ത് ദേ ഇങ്ങനെ ഇരുന്ന് തന്ന്... സാധാരണഗതിയില്‍ ഒരു ഫോട്ടോ കിട്ടാൻ പണി കുറെ പെടേണ്ടി വരാറാണ് പതിവ്... ഇത്തവണ എന്തോ സിംപിൾ ആയി കാര്യം നടന്നു... എടുത്ത ഫോട്ടോ ഒന്നുകൂടി ഫോൺ ഗ്യാലറിയില് നോക്കിയപ്പോ പണ്ട് സ്കൂളില്‍ ക്ലാസ് ഫോട്ടോക്ക് ഇങ്ങനെ പോസ് ചെയ്തു ഇരുന്നത് ഓര്‍മ വന്നു...അന്നത്തെ ദിവസം മുടി എല്ലാം രണ്ട് വശത്തും പിന്നി കെട്ടി... യൂണിഫോം എല്ലാം തേച്ച് മിനുക്കി... കണ്ണ് എഴുതി.... പൊട്ടും കുറിയും തൊട്ട്... പല്ല് അധികം പുറത്ത് കാണിക്കാത്ത വിധം പയ്യെ പുഞ്ചിരിച്ച്...ഏറ്റവും അടുത്ത കൂട്ടുകാരുടെ കൂടെ ഇരുന്നു ഫോട്ടോ എടുക്കാന്‍ തിടുക്കം കാട്ടിയിരുന്ന സ്കൂൾകാല നൊസ്റ്റു...😍 പിന്നെ,പണ്ടേ പൊക്കമില്ലായ്മ ഒപ്പമുണ്ടായിരുന്നത് കൊണ്ട് മിക്കവാറും എല്ലാ ക്ലാസ് ഫോട്ടോകളിലും ആദ്യത്തെ നിരയില്‍ തന്നെ ആയിരുന്നു സ്ഥാനം...☺️ ഫോട്ടോഗ്രാഫര്‍ ചേട്ടൻ അത് എടുത്ത് പോയ് കഴിഞ്ഞാല്‍ ഫോട്ടോ കിട്ടുന്നത് വരെ ടെന്‍ഷനാണ്.. ഫോട്ടോയിൽ ഇനി കണ്ണ് എങ്ങാനും അടച്ചിട്ടാണോ എന്നൊന്നും അറിയില്ലല്ലോ.. ഇന്നത്തെ പോലെ ഫോട്ടോ എടുത്ത ഉടനെ നമുക്ക് കാണിച്ച് തരുന്ന പരിപാടി ഒന്നും അന്ന് ഇല്ല... ക്ലാസ് ടീച്ചർ വന്നു എത്രപേര്‍ക്ക് ഫോട്ടോ വേണം എന്ന് ചോദിച്ച് എണ്ണം എടുത്ത് കൊണ്ട് പോകും... കാത്തിരിപ്പിനു ഒടുക്കം ആ ഫോട്ടോ കൈയില്‍ കിട്ടുമ്പോ ഉള്ള സന്തോഷം ഉണ്ടല്ലോ എന്റെ സാറേ... ഇന്നത്തെ ഏത് ക്യാമറയില്‍ എടുത്താലും അന്നത്തെ ആ ഫോട്ടോയോളം വരില്ല എന്ന് തോന്നിയിട്ടുണ്ട്...അത്രയ്ക്കുണ്ട് ഫ്രെയിമിനകത്താക്കിയ മനോഹരമായ ആ സ്കൂൾ.. കോളേജ് കാലഘട്ടത്തിൻ്റെ ഓര്‍മ തരുന്ന സന്തോഷങ്ങൾ....😘😘😘😘 ആഹ് അതൊക്കെ ഒരു കാലം... 💕
Comments
Post a Comment