അമ്മാമ്മ
ഇതിനോളം ഭംഗിയുള്ള ചിരികളൊന്നും ഇന്നോളം എന്റെ മനസ്സിൽ പതിഞ്ഞിട്ടില്ല... അച്ഛമ്മ അല്ല അമ്മ തന്നെ ആണ് എനിക്ക് ... എന്റെ മോൾടെ മുത്തി അമ്മാമ്മ... നാല് മക്കൾടേം എട്ട് പേരക്കുട്ടികൾടേം സ്വത്താണ് അമ്മാമ്മ.. ഒരുപക്ഷേ എന്നേക്കാളും മറ്റാരെക്കാളും എന്റെ കുഞ്ഞി പെണ്ണിനെ നെഞ്ചോട് ചേർത്തു പിടിച്ച് സ്നേഹിക്കുന്ന ഞങ്ങളുടെ അമ്മ... പുള്ളിക്കാരി ഇച്ചിരി പുരോഗമന ചിന്താഗതികള്‍ ഒക്കെ ഉള്ള ആളാണ് ട്ടാ... എന്റെ പ്രണയം വീട്ടില്‍ അറിഞ്ഞ് അമ്മ കട്ട കലിപ്പ് ഇട്ട് നിക്കുന്ന സമയത്ത് വരെ അമ്മാമ്മ പറഞ്ഞത് "നമ്മടെ മാത്രം അല്ല അവളുടെ ഇഷ്ടം കൂടി നോക്കണം" എന്നാ...ജാതീം മതം ഒക്കെ നോക്കി പിന്തിരിഞ്ഞ് നിക്കുന്ന അമ്മാമ്മമാരെ ഇടയ്ക്ക് ഞങ്ങളുടെ ലീലമ്മ റോക്ക്സ്....
ഓര്‍മ്മ വെച്ച കാലം മുതല്‍ക്ക് ഇങ്ങോട്ട് അമ്മാമ്മേടെ വാലാണ് ഞാൻ...അമ്മാമ്മേടെ പുതപ്പിനുള്ളിൽ കഥ കേട്ട് ഉറങ്ങിയ നിറമുള്ള ഒരു ബാല്യം ഉണ്ട് എന്റെ ഉള്ളില്‍...കുഞ്ഞു നാളില്‍ അമ്മായിമാരുടെ വീട്ടില്‍ ഒക്കെ പോകുമ്പോ വായിക്കാൻ പഠിക്കുന്ന സമയത്ത് ബസിലെ ബോര്‍ഡും മതിലുകളിലെ പരസ്യങ്ങളുമെല്ലാം എന്നെ കൊണ്ട് വായിപ്പിക്കും...അതായിരുന്നു എന്റെ വായനകളുടെ തുടക്കം.. വലുതായിട്ട് ഡിഗ്രിക്ക് ബി എ മലയാളം ക്ലാസ്സിൽ ഇരുന്ന് കഥയും കവിതയും ഒക്കെ വായിക്കുമ്പോഴും നിമിഷ പ്രസംഗ മത്സരങ്ങളിൽ സമ്മാനങ്ങള്‍ വാങ്ങി കൂട്ടുമ്പോഴുമൊക്കെ അതോര്‍ക്കും...
കുട്ടിക്കാലത്ത് ഒരുപാട് ചോറു വാരി തന്നിട്ടുണ്ട് അമ്മാമ്മ ഞങ്ങൾക്ക്... പിന്നീട് ശർദ്ധി കൊണ്ട് പൊറുതി മുട്ടിയ എന്റെ ഗർഭ കാലത്ത് വരെ ആ പതിവ് തെറ്റിയില്ല.. പ്രസവ വേദനക്ക് തൊട്ട് മുമ്പ് വരെ
അമ്മാമ്മ കുഴച്ച് ഉരുട്ടി വാരി തന്ന രണ്ടുരുള ചോറു കഴിച്ചാണ് ഞാൻ ഹോസ്പിറ്റല്‍ക്ക് പോയത്...
ഇന്നും എനിക്ക് കള്ളമില്ലാതെ സ്നേഹിക്കാനും മനസ്സറിഞ്ഞ് ചേര്‍ത്തു പിടിക്കാനും കഴിയുന്നുണ്ടെങ്കിൽ എന്റെ ഉള്ളില്‍ അവശേഷിക്കുന്ന നന്‍മകള്‍ക്കൊക്കെയും അവകാശികള്‍ ഈ അമ്മ കരുതലുകളാണ്...❤️
ഞങ്ങളുടെ കുഞ്ഞി പെണ്ണും അമ്മാമ്മേടെ ഈ സ്നേഹ തണലിലാണവളുടെ ബാല്യത്തിന്റെ നിറവും മണവും രുചി ഭേദങ്ങളും കണ്ടെത്തുന്നത്... 😍 അവള്‍ക്ക് അത്രമേൽ പ്രിയപ്പെട്ടൊരാളാണ് മുത്തി അമ്മാമ്മ... 💕
Comments
Post a Comment