കല്യാണ ദിവസത്തെ കുറിച്ചോര്‍ക്കുമ്പോൾ മനസിലിന്നും ഒരു നോവ് ബാക്കിയാണ്‌...അന്ന് ആ അമ്പല നടയില്‍ അരുണിന്റെ മുന്നില്‍ കഴുത്ത് നീട്ടി നിന്നപ്പോള്‍ ഒരു നല്ല ജീവിതം തരണേ എന്ന പ്രാർത്ഥനയേക്കാൾ... പ്രണയ സാഫല്യത്തിൻ്റെ ആത്മ സംതൃപ്തിയേക്കാൾ... കല്യാണ പെണ്ണിന്റെ സന്തോഷങ്ങളേക്കാൾ... അമ്മയുടെ വയ്യാത്ത മുഖമായിരുന്നു മനസ്സു നിറയെ...എത്രയും പെട്ടെന്ന്‌ അമ്മക്ക് അരികിലേക്ക് എത്താനുള്ള  ടെന്‍ഷൻ മാത്രമായിരുന്നു എന്റെയുള്ളില്‍...
                         ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന ഒരു ദിവസത്തെ ജീവിതത്തിൽ അങ്ങനെ അടയാളപ്പെടുത്തിയ എനിക്ക് പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസങ്ങളും ആശങ്കകളുടേതായിരുന്നു...അവിടം മുതല്‍ക്ക് ഇങ്ങോട്ട്  സ്നേഹം കൊണ്ടെന്നെ ചേര്‍ത്തു പിടിച്ച് എന്റെ നല്ല പാതിയായി കട്ടക്ക് കൂടെ നിക്കണ Arun Raj Anakkathil,,,,,,,,,,,💏 ഒരു വര്‍ഷം ആയ് നമ്മൾ ഇങ്ങനെ ഇണങ്ങാനും പിണങ്ങാനും  പരസ്പരം മുറുകെ പിടിച്ചു മുന്നോട്ടു നടക്കാനും തുടങ്ങീട്ട്...💑
                        നമ്മൾ ഇപ്പൊ അടിച്ചു പിരിയുമെന്ന് പറഞ്ഞു നോക്കി ഇരുന്നവർക്ക് മുന്നില്‍  ജീവിതത്തിന്റെ കയ്പ്പും ചവർപ്പും എരിവും പുളിയുമെല്ലാം രുചിച്ച് ഒന്നാം വാര്‍ഷികത്തിന്റെ മധുരം നുണയുമ്പോ ഒരുപാട് സന്തോഷം ... കൂട്ടിന് ഒരു കുഞ്ഞി പെണ്ണ് കൂടി വന്നതോടെ ഈ സന്തോഷത്തിന്‌ ഇരട്ടി മധുരം തോന്നുന്നുണ്ട്... 😘   ഹൃദയം കൊണ്ട്‌ ഞങ്ങൾക്കൊപ്പം നില്‍ക്കുന്ന നിങ്ങളോടൊക്കെ കുന്നോളം സ്നേഹം.... 💕

💘...Happy
          1st 
   Anniversary
         To My
      S❤ul... 💘

I fEeL sO blEsSeD to Be yOuR LifE pArtNeR...😍🥰 Thank yOu foR beLieviNg iN me nD aLwaYs bEinG thEre fOe mE... Love uuuuu kunjaaaaaaaa.... ❤ Ummmmmmaaaaaaaaaaaaaaa💏

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ