ഓർമ്മകൾ

                    അച്ഛൻ ഐ സി യൂ വില്‍ ആണ് ആതിര കുട്ട്യേ, നിന്നെ കാണണംന്നാ പറയണേ..... നീ വേഗം ഇങ്ങ് വായോ........മേമേടെ ആ കോൾ കട്ടാക്കി റൂംമേറ്റ് പൂജയോടും പിന്നെ കാ൪ത്തികേച്ചിയോടും  കാര്യം പറഞ്ഞ് നേരെ ഹോസ്റ്റ്ലിൽ നിന്ന് ഇറങ്ങി   തൃശ്ശൂര്‍ ബസ് പിടിച്ചു....
            ബസിലെ സീറ്റിലിരുന്ന് ആലോചിച്ച് കൂടിയതത്രയും അച്ഛന്റെ മുഖമായിരുന്നു..... ഒരു ആഴ്ച മുന്‍പ് അവധിക്ക് വന്നപ്പോള് കണ്ടതാണ്...അന്ന് അസുഖ വിവരം അറിഞ്ഞതി൯്റെ ഞെട്ടലിലായിരുന്നു എല്ലാരും....വല്ലാത്ത ഒരു മൂകത....ക്യാൻസർ നോട് ഉള്ള അച്ഛന്റെ ഭീതി അസുഖം മൂര്‍ച്ഛിക്കുന്നതിലേക്ക കാര്യങ്ങൾ എത്തിച്ചു......ക്യാൻസറി൯്റെ അസഹ്യമായ വേദനകളിൽ  അച്ഛൻ പിച്ചും പേയും പറയുന്നത് കേട്ട് പേടിച്ച് കരഞ്ഞ എന്നെ എല്ലാരും വഴക്ക് പറഞ്ഞു..... ഇങ്ങനെ കരയാന്‍ ആണേല് നീ നാളെ തന്നെ ഹോസ്റ്റലില്‍ക്ക് തിരികെ പൊക്കോ എന്ന്‌ കേട്ടപ്പോ പാതി ബോധത്തില്‍ എന്റെ കൈയില്‍ പിടിച്ച് അച്ഛൻ പറയുന്നുണ്ടായിരുന്നു അച്ഛന്റെ മോള് എങ്ങോട്ടും പോകണ്ടാന്ന്.........

                പിറ്റേന്ന് ആദ്യത്തെ റേഡിയേഷനു വേണ്ടി അച്ഛനും അമ്മയും ഞാനും ചിന്തോയിയും സുദേവിനൊപ്പം ഓട്ടോയില്‍ തൃശൂർക്ക് പോയപ്പോഴും......അവർ എന്നെ ബസ് സ്റ്റാന്‍ഡിൽ  ഇറക്കി ഹോസ്റ്റലില്‍ക്ക് യാത്ര ആക്കിയപ്പോഴും... ഇത്തവണ അച്ഛന്റെല്  പൈസ ഇല്ലാന്ന് പറഞ്ഞിട്ടും വഴി ചെലവിന് 100 രൂപ എന്റെ കൈയില്‍ തന്ന അച്ഛനെ കണ്ണില്‍ന്ന് മായും വരെ നോക്കി നിന്നപ്പോഴുമൊന്നും............ ഒന്നും എനിക്ക് അറിയില്ലായിരുന്നു

അതായിരുന്നു അവസാനത്തെ കാഴ്ച എന്ന്‌........

അതായിരുന്നു അച്ഛനോടൊപ്പമുള്ള ഞങ്ങളുടെ അവസാനത്തെ യാത്ര എന്ന്...........

അച്ഛനെ ഇങ്ങനെ ഈ ഓര്‍മ ചുവരില്‍ കാണാ൯ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുന്നു..... ഒരു പിടി ബലി ചോറിന്റെ ഓര്‍മയാണ് ഞങ്ങള്‍ക്ക് ജൂൺ ഒന്ന്...... Misssssssss uuuu so much achaaaaaaa...... ❤❤❤❤❤❤❤❤  

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ