ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
താരരാജാക്കൻമാരുടെ സിനിമകള്‍ക്ക് പുറകേ പോകാമെന്ന് കരുതിയിരുന്നപ്പോഴാണ് ഒന്ന് മാറി ചിന്തിച്ചത്.അങ്ങനെ നേരെ ഞണ്ട്കളുടെ നാട്ടില്‍ ഒരിടവേള കാണാനിറങ്ങി..... അതെന്തായാലും നന്നായി എന്ന് പടം കണ്ട് ഇറങ്ങിയതോടെ ഉറപ്പിച്ചു .പതിവ് നിവിൻ പോളി ചിത്രങ്ങളുടെ രസക്കൂട്ടകളെല്ലാം കൃത്യമായി കോർത്തിണക്കിയ സംവിധായകന്‍ അൽത്താഫ് സലീമിൻ്റെ ശ്രമങ്ങള്‍ക്കാണ് ആദ്യത്തെ കൈയ്യടി.👏🏻👏🏻👏🏻.ലാൽ,നിവിൻ,ശാന്തി കൃഷ്ണ,അഹാന,ശ്രിന്ദ, സൈജു കുറുപ്പ് ,ദിലീഷ് പോത്തൻ,വിൽസൻ ജോസഫ് , ഷറഫുദീൻ എന്നിവരുടെ കിടിലന്‍ പ്രകടനഠ...❤❤❤തുടക്കം മുതല്‍ ഒടുക്കം വരെ ഇടതടവില്ലാത കുര്യൻ ചാക്കോയുടെ കുടുംബ വിശേഷങ്ങള്‍ കണ്ട് പൊട്ടി ചിരിച്ചപ്പോഴുംക്യാന്‍സര്‍ ഞണ്ടിൻ്റെ പരാക്രമങ്ങൾ നേരനുഭവങ്ങളായിട്ടുള്ളവർ ഇടയ്ക്ക് ഉള്ളില്‍ കരഞ്ഞിരിക്കാനിടയുണ്ട്....എന്തായാലും ഈ ഓണക്കാലത്ത് വിശ്വസിച്ച് കാണാൻ പറ്റിയ നല്ലൊരു കുടുംബചിത്രം അതാണ് ഞണ്ട്കളുടെ നാട്ടില്‍ ഒരിടവേള....
Comments
Post a Comment