ചങ്ങാതിക്കൂട്ടം

             ചില കൂടിക്കാഴ്ചകൾഎന്നും അങ്ങനെയാണ് ചെറുതെങ്കിലും നമ്മെ വല്ലാതെ സന്തോഷിപ്പിക്കും പതിവ് തെറ്റിച്ചില്ല, ഇന്നും ഞങ്ങള് തൃശ്ശൂർ  റൗണ്ടിൽ ബസ്സ് ഇറങ്ങി...അവിടെ ദേ,ഞങ്ങളേം കാത്ത് പ്രണവ് നിൽക്കുന്നു...അനീഷയും നിമിയുമെന്തേ..?
ചോദ്യം ശ്രീമോൾടെയാണ്...ഹാ, നിമി പണ്ടേ ഇങ്ങനെയാ നേരം വൈകിവരൽ അവൾടെ ഒരു പ്രധാന ഹോബിയാ ...  എൻറെ മറുപടി ശരിവെച്ച് അവരൊന്ന് ചിരിച്ചു.ആ ചിരി മുഴുവനാക്കും മുമ്പേ അനീഷയും രമേഷ് ചേട്ടനുമെത്തി..അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥി വരുന്നതിൻറെ സന്തോഷവും പങ്കുവെച്ചു.അങ്ങനെ ഒരു അര മണിക്കൂർത്തെ കാത്തിരിപ്പിനു ശേഷം നിമിയുമെത്തി. കേരള വർമ്മയിലെ ഡിഗ്രിക്കാലം കഴിഞ്ഞിട്ട് ഇപ്പം രണ്ട് വർഷത്തോളമാകുന്നു.കൂട്ടുകാരിൽ ചിലരെ വീണ്ടും കാണുന്നതിലുള്ള സന്തോഷവും ആകാംഷയുമെല്ലാം എല്ലാവരിലുമുണ്ട്.
  
                  ഉള്ളിലെ സങ്കടങ്ങളെയെല്ലാം കാറ്റത്തെ അപ്പൂപ്പൻ താടികളെപ്പോലെ പറത്തിവിട്ട് പരസ്പരം വിശേഷങ്ങൾ പറഞ്ഞ് ഞങ്ങളങ്ങനെ നടന്നു...ആ നടത്തം എക്സിബിഷൻ ഹാളും... തേക്കിൻക്കാട് മൈതാനവും...മുൻസിപ്പൽ ബസ്സ്സാൻറും കടന്ന് ശക്തനിൽ എത്തിയപ്പോ മനസ്സിലുറപ്പിച്ചു ,  കഴിഞ്ഞ നാലു വർഷത്തേം പോലെ ഇനി വരും വർഷങ്ങളിലും ഇങ്ങനെ ഒരുമിച്ച് കൂടണമെന്ന്...അടുത്ത വർഷം ഞങ്ങളിൽ ആരൊക്കെയുണ്ടാകുമെന്നറിയില്ല,തിരക്കൊഴിഞ്ഞ് ഒപ്പം നടക്കാനും ഇങ്ങനെ ഒത്തു ചേരാനും...👫👫👫

Comments

Popular posts from this blog

കലാപ്പൂരം

നാം നടന്ന കാലം

അമ്മയോർമ്മകൾ